HOME
DETAILS

ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

  
Ajay
June 21 2025 | 08:06 AM

Senior students attacked Plus One students on the admission day without saying their names out loud Seven senior students suspended

തിരുവനന്തപുരം: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (വിഎച്ച്എസ്ഇ) പ്ലസ് വൺ വിദ്യാർഥികളും സീനിയർ വിദ്യാർഥികളും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. സംഭവത്തെ തുടർന്ന് ഏഴ് സീനിയർ വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ, പുതുതായി പ്ലസ് വൺ ക്ലാസിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികളോട് പ്ലസ് ടു വിദ്യാർഥികൾ പേര് ഉച്ചത്തിൽ പറയാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. പേര് പറഞ്ഞപ്പോൾ ശബ്ദം കുറഞ്ഞുപോയെന്ന് ആരോപിച്ച് സീനിയർ വിദ്യാർഥികൾ തട്ടിക്കയറുകയായിരുന്നു. തുടക്കത്തിൽ ഉന്തും തള്ളും മാത്രമായിരുന്നെങ്കിലും, കൂടുതൽ സീനിയർ വിദ്യാർഥികൾ എത്തിയതോടെ സംഘർഷം രൂക്ഷമായി.

പത്തോളം സീനിയർ വിദ്യാർഥികൾ, കൈയിൽ കിട്ടിയ സാധനങ്ങൾ ഉപയോഗിച്ച് പുതിയ വിദ്യാർഥികളെ ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ അമീൻ, ഷിഫാൻ, മുനീർ എന്നീ വിദ്യാർഥികൾക്ക് കണ്ണിനും തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റു.

സംഭവത്തിന് പിന്നാലെ, സ്കൂൾ അധികൃതർ ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയും നഗരൂർ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. പരിക്കേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്കൂൾ മാനേജ്മെന്റ്, പിടിഎ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് തുടർനടപടികൾ ആലോചിക്കുകയാണ്. മുൻപ് ഇത്തരം സംഘർഷങ്ങൾ സ്കൂളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, സമീപവാസികളായ വിദ്യാർഥികൾ തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും നാട്ടുകാർ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago