HOME
DETAILS

ഭക്ഷണത്തിന് കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ രണ്ടിടത്തായി വെടിവയ്പ്പ്: ഗസ്സയില്‍ 48 മണിക്കൂറിനിടെ സയണിസ്റ്റുകൾ കൊന്നത് 200 ലേറെ പേരെ

  
Muqthar
June 22 2025 | 04:06 AM

Dozens of aid seekers among 200 people killed in Israeli attacks on gaza in last 48 hrs

ഗസ്സ: ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍. പടിഞ്ഞാറന്‍ റഫയില്‍ സഹായ വിതരണ കേന്ദ്രത്തില്‍ കാത്തുനിന്ന ആറു ഫലസ്തീനികളെയും മധ്യ ഗസ്സയിലെ നുസൈറത്തിലെ അല്‍ഷോഹാദ ജങ്ഷന് സമീപം ഭക്ഷണ സഹായം തേടിയ അഞ്ചുപേരെയുമാണ് വെടിവച്ചുകൊന്നത്. സംഭവത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. മാനുഷിക സഹായത്തിനായി കാത്തിരുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനെ യു.എന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തരവേദികള്‍ അപലപിച്ചുവരുന്നതിനിടെയാണ്, വീണ്ടും സയണിസ്റ്റ് സൈന്യം സമാനകുറ്റകൃത്യം ആവര്‍ത്തിച്ചത്. 

ഷുജഇയിലെ അല്‍മന്‍സൂറ സ്ട്രീറ്റില്‍ അധിനിവേശസൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. ഇതുള്‍പ്പെടെ ഗസ്സയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 200 ലേറെ പേരെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. 48 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 202 മൃതദേഹങ്ങള്‍ ഗസ്സയിലെ ആശുപത്രികളിലേക്ക് എത്തിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ 1,037 പേര്‍ക്ക് പരുക്കേറ്റു.

2023 ഒക്ടോബറില്‍ ഗസ്സയില്‍ കൂട്ടക്കുരുതി ആരംഭിച്ച ശേഷം പ്രദേശത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 55,908 ആയി ഉയര്‍ന്നു. 131,138 പേര്‍ക്ക് പരുക്കേറ്റു. 

 

തുര്‍ക്കിയില്‍ ഗസ്സയ്ക്കായി സഹായകേന്ദ്രം തുറക്കും: ഉറുദുഗാൻ

2025-06-2210:06:89.suprabhaatham-news.png
 
 

 ഫലസ്തീനികള്‍ക്കായി സന്നദ്ധസേവനം ചെയ്യുന്ന യു.എന്നിന് കീഴിലുള്ള ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ ശാഖ തുര്‍ക്കിയില്‍ തുറക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഏജന്‍സിക്ക് മുസ്ലിം രാജ്യങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്താംബൂളില്‍ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗസ്സയില്‍ ആക്രമണം തുടങ്ങിയ ശേഷം ഏജന്‍സിയുടെ പ്രവര്‍ത്തനം ഇസ്‌റാഈല്‍ നിരോധിച്ച സാഹചര്യത്തിലാണ് ഉര്‍ദുഗാന്റെ പ്രസ്താവന.

ഫലസ്തീന്‍ അഭയാര്‍ഥികളെ പരിപാലിക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്ന യു.എന്‍.ആര്‍.ഡബ്ല്യു.എയെ തകര്‍ക്കാന്‍ ഇസ്‌റാഈലിനെ നാം അനുവദിക്കരുത്. ഇസ്‌റാഈലിന്റെ കളികള്‍ തടയാന്‍ ഒ.ഐ.സിയും ഓരോ അംഗരാജ്യവും ഏജന്‍സിക്ക് നിശ്ചിത സാമ്പത്തികവും ധാര്‍മ്മികവുമായ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

 

 യു.എസ് തടവിലാക്കിയ മഹ്മൂദ് ഖലീലിന് മോചനം

Mahmoud Khalil
Mahmoud Khalil
 

കൊളംബിയ: ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് കസ്റ്റഡിയിലായ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീനി വിദ്യാര്‍ഥി നേതാവ് മഹ്മൂദ് ഖലീലിന് മോചനം. ലൂസിയാനയിലെ ജെനയിലെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ വെള്ളിയാഴ്ചയാണ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടത്. ഗസ്സയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചും ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ചും യു.എസ് നഗരങ്ങളിലുടനീളം നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ ലക്ഷ്യംവച്ച് ട്രംപ് ഭരണകൂടം സ്വീകരിച്ച പ്രതികാരനടപടിയുടെ ഭാഗമായി അറസ്റ്റ്‌ചെയ്യപ്പെട്ടവരില്‍ പ്രമുഖനായിരുന്നു ഖലീല്‍. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവന്ന വംശഹത്യക്കെതിരായ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ മൂന്ന് മാസത്തിലേറെയായി യു.എസ് ഇമിഗ്രേഷന്‍ വകുപ്പിന്റെ തടങ്കലിലായിരുന്നു ഖലീല്‍.

വൈകിയെങ്കിലും നീതിനടപ്പായെന്ന് മോചനത്തിന് ശേഷം ഖലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും തെറ്റായ നടപടിയാണ് സ്വീകരിച്ചതെന്നും വംശഹത്യയ്‌ക്കെതിരേ പ്രതിഷേധിച്ചതിന് തടങ്കലില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി മകനെ കാണാനാണ് ആഗ്രഹമെന്ന് ഖലീല്‍ അറിയിച്ചു. അദ്ദേഹം തടവിലിരിക്കെയാണ് മകന്റെ ജനനം.

Dozens of aid seekers among 200 people killed in Israeli attacks on gaza in last 48 hrs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  5 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 days ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  5 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  5 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  5 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  5 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  5 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  5 days ago