അധ്യാപക ദിനാചരണം
എടയൂര്‍: ഐ.ആര്‍.എച്ച്.എസില്‍ ജെ.ആര്‍.സി യൂനിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു. ജെ.ആര്‍.സി അംഗങ്ങള്‍ അധ്യാപകര്‍ക്ക് പുസ്തകങങളും ആശംസാ കാര്‍ഡുകളും കൈമാറി. ടി.ടി ഫാദിയ, പി.പി മനോജ് സംസാരിച്ചു.
അധ്യാപനവുമായെത്തിയത് വിദ്യാര്‍ഥികള്‍
എടപ്പാള്‍: അധ്യാപകദിനത്തില്‍ ദാറുല്‍ഹിദായ സ്‌കൂളിലെത്തിയ കുട്ടികള്‍ പുതിയ അധ്യാപകരെ കണ്ടുണ്ട അത്ഭുതപ്പെട്ടു. സഹപാഠികള്‍ തന്നെയാണ് ക്ലാസുകളില്‍ അധ്യാപകരായത്. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ കുട്ടികളായിരുന്നു അധ്യാപകര്‍.
അധ്യാപകവേഷത്തില്‍ പഠനോപകരണങ്ങളുമായെത്തിയ കുട്ടി അധ്യാപകര്‍ ക്ലാസെടുത്ത് വിദ്യാര്‍ഥികളുടെ സംശയങ്ങളും ദൂരീകരിച്ചാണ് ക്ലാസ് വിട്ടത്. വിദ്യാര്‍ത്ഥികള്‍ സ്വയം തയാറാക്കിയ ടീച്ചിങ് മാന്വല്‍ ക്ലാസ് അധ്യാപകരെ കാണിച്ച് ഒപ്പുവെച്ച ശേഷമാണ് ക്ലാസ് ആരംഭിച്ചത്. അധ്യാപകരുടെ നിരീക്ഷണത്തിലാണ് ക്ലാസുകള്‍ നടന്നത്. കൂടാതെ പനിനീര്‍ പൂക്കള്‍ നല്‍കി വിദ്യാര്‍ഥികള്‍ അധ്യാപകരെ ആദരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."