
തിരിച്ചടിച്ച് ഇറാന്; ഇസ്റാഈലില്‍ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം, വന്‍ നാശനഷ്ടം; പത്തിടങ്ങളില്‍ നേരിട്ട് പതിച്ചു

ടെഹ്റാന്: യു.എസ് ആക്രമണത്തിന് പിന്നാലെ ഇസ്റാഈലിന് കനത്ത തിരിച്ചടിയുമായി ഇറാന്. ഇസ്റാഈലില്‍ മഇറാന്റെ മിസൈല്‍ വര്‍ഷമാണ് കാണാന്‍ കഴിയുന്നത്. ഇസ്റാഈലിലെ പ്രധാം നഗരങ്ങള്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പത്തിടങ്ങളില്‍ നേരിട്ട് പതിച്ചു. ഇസ്റാഈലില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇസ്റാഈലിലുടനീളം സൈറണ്‍ മുഴങ്ങുകയാണ്.
ഹൈഫയിലും ജറൂസലേമിലും സ്ഫോടന ശബ്ദവും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.
BREAKING: An Iranian missile makes a direct hit in Haifa, northern occupied Palestine. pic.twitter.com/Y5UCFVYmuj
— Quds News Network (@QudsNen) June 22, 2025
ഇന്ന് പുലര്‍ച്ചെയാണ് ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലായി അമേരിക്കന്‍ സേന നേരിട്ട് ആക്രമണം നടത്തിയത്. ഫെര്‍ദോ, നതാന്‍സ്, ഇസ്ഹാന് കേന്ദ്രങ്ങള്‍ ആക്രമിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഉഗ്രപ്രഹര ശേഷിയുള്ള യുഎസ് ബി2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ട്രംപ് വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്നും ടിറ്ററില്‍ കുറിച്ചു. ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇസ്റാഈലിനെ സഹായിച്ച് രംഗത്തെത്തുന്നത്.
യുദ്ധത്തില്‍ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിര്‍വീര്യമാക്കാന്‍ ഇസ്റാഈലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
ഇറാന്റെ തിരിച്ചടിയില്‍ കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വന്ന ഇസ്റാഈല്‍ പതിവ് പോലെ യുഎസിനോട് സഹായം തേടിയിരുന്നു. മേഖലയില്‍ ഒറ്റക്ക് യുദ്ധം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഇറാന്റെ ഫെര്‍ദോ ആണവ കേന്ദ്രം നശിപ്പിക്കാന്‍ യുഎസ് സഹായിക്കണമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.
അതിനിടെ അമേരിക്കയുടെ ഇറാന് ആക്രമണത്തിന് പിന്നാലെ ഇസ്റാഈല്‍ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വ്യോമാതിര്‍ത്തികള്‍ അടച്ചതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍ ഈജിപ്തിലേക്കും, ജോര്‍ദ്ദാനിലേക്കും ഉള്ള കരമാര്‍ഗങ്ങള്‍ തുറന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.
Following a US attack, Iran launches a powerful missile strike on Israel, targeting key cities including Haifa and Jerusalem. Explosions and smoke seen as air raid sirens wail across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍
qatar
• 4 days ago
നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു
Kerala
• 4 days ago
പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 4 days ago
കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും
Kerala
• 4 days ago
ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• 5 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 5 days ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• 5 days ago
കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• 5 days ago
ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും
uae
• 5 days ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• 5 days ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• 5 days ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• 5 days ago
സ്കൂൾ സമയമാറ്റം: 20 ലക്ഷം മദ്റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 5 days ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• 5 days ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• 5 days ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 5 days ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 5 days ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• 5 days ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 5 days ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• 5 days ago
27കാരന് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• 5 days ago