മൂത്തേടത്ത് ഭരണസമിതി അംഗീകരിക്കാത്ത പദ്ധതികളും ഉള്‍പ്പെടുത്തിയെന്ന് ആരോപണം
എടക്കര: മൂത്തേടം പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച പദ്ധതി പുറമെ ഭരണ സമിതി തീരുമാനമില്ലാതെ മറ്റ് പദ്ധതികള്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ 28ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ 2016 2017 വാര്‍ഷിക പദ്ധതിയില്‍ അന്തിമമായി 130 പദ്ധതികളാണ് അംഗീകരിച്ചത്.എന്നാല്‍ പിന്നീട് നാല് പദ്ധതികള്‍ കൂടി കൂട്ടി ചേര്‍ത്തുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച രേഖകള്‍ അംഗങ്ങള്‍ എടുത്തുകാട്ടി. പ്രസിഡന്റിനെ മറികടന്ന് വൈസ് പ്രസിഡന്റ് തന്നിഷ്ട പ്രകാരം സെക്രട്ടറിയെയും മറ്റ് ഉദ്യോഗസ്ഥരേയും സ്വാധീനിച്ചാണ് പുതിയ പദ്ധതികള്‍ ഉര്പ്പെടുത്തിയതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചട്ടവിരുദ്ധമായ നടപടിക്കെതിരെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് അംഗങ്ങളായ എം.കെ കുഞ്ഞുണ്ണി, ഡെയ്സി മത്തായി, ഉഷാ സച്ചിദാനന്ദന്, എ പി ശിഹാബ്, ബീന ജോണ്സന് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."