HOME
DETAILS

ചങ്കിടിപ്പോടെ മുന്നണികള്‍; നിലമ്പൂര്‍ ഉപതിരഞ്ഞെുപ്പ് ഫലം ഉടന്‍, ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍ 

  
Shaheer
June 23 2025 | 01:06 AM

Nilambur By-Election Results Soon Vahikadavu Panchayat Votes to Be Counted First

നിലമ്പൂര്‍: കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മണിയോടെ തന്നെ വോട്ടെണ്ണല്‍ തുടങ്ങും. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാകും വോട്ടെണ്ണല്‍. ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ 8.30ഓടെ ലഭിച്ചു തുടങ്ങും. ആദ്യം പോസ്റ്റല്‍ സര്‍വീസ് വോട്ടുകളായിരിക്കും എണ്ണുക. പിന്നീട് 14 ടേബിളുകളില്‍ ആയി ഇ.വി.എം വോട്ടുകളും എണ്ണും. 

results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലസൂചകള്‍ അറിയാം. 

നിര്‍ണായക പഞ്ചായത്തുകള്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അമരമ്പലം, കരുളായി, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകള്‍ ഫലത്തില്‍ നിര്‍ണായക പങ്കുവഹിക്കും. 2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ 1492 വോട്ടിന്റെ ഭൂരിപക്ഷം നേടിയ അമരമ്പലം പഞ്ചായത്തില്‍ ഇത്തവണ ഇതിലും വലിയ ലീഡ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. കരുളായി പഞ്ചായത്തില്‍ 2021ല്‍ 1446 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം ഇവിടെ 100 വോട്ടിന്റെ അധിക ലീഡ് നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. പോത്തുകല്ല്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളിലും എല്‍ഡിഎഫിന് ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

യുഡിഎഫിന്റെ പ്രതീക്ഷ

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിക്കുമെന്നാണ് ഇരു മുന്നണികളും പ്രതീക്ഷിക്കുന്നത്. കാരണം, വോട്ടെണ്ണല്‍ ആരംഭിക്കുന്നത് യുഡിഎഫിന്റെ ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍ നിന്നാണ്. 2021ല്‍ ഇവിടെ അന്‍വര്‍ 35 വോട്ടിന്റെ ലീഡ് മാത്രമാണ് നേടിയത്. എന്നാല്‍, ഇത്തവണ വഴിക്കടവില്‍ 1000 വോട്ട് വരെ ലീഡ് യുഡിഎഫിന് ലഭിക്കുമെന്നാണ് ഇടതുകേന്ദ്രങ്ങള്‍ പോലും വിലയിരുത്തുന്നത്. മൂത്തേടം പഞ്ചായത്താണ് യുഡിഎഫിന്റെ ഏറ്റവും വലിയ പ്രതീക്ഷ. 2021ല്‍ ഇവിടെ 2331 വോട്ടിന്റെ ലീഡ് ലഭിച്ച യുഡിഎഫ് ഇത്തവണ 2500 വോട്ട് കടക്കുമെന്ന് കണക്കുകൂട്ടുന്നു. എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് ഉറപ്പിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, യുഡിഎഫ് ക്രോസ് വോട്ടിംഗ് നടത്തിയെന്ന ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ രംഗത്ത്. തനിക്ക് ലഭിക്കേണ്ടിയിരുന്ന ഏകദേശം പതിനായിരം വോട്ടുകള്‍, ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്ന് കരുതി യുഡിഎഫ് വോട്ടര്‍മാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം. സ്വരാജിന് നല്‍കിയെന്നാണ് അന്‍വറിന്റെ ആരോപണം. പാര്‍ട്ടി നടത്തിയ ഫീല്‍ഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരമെന്ന് അന്‍വര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ക്രോസ് വോട്ടിംഗ് നടത്തിയാലും തന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 75,000 വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നും, ക്രിസ്ത്യന്‍ വോട്ടുകളുടെ 93 ശതമാനവും സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും അന്‍വര്‍ അവകാശപ്പെട്ടു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അന്‍വറിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതിന്റെ വേദിയാണ്. ജയിച്ചാല്‍ നിലമ്പൂരിന്റെ 'പുലിക്കുട്ടി'യാകും അന്‍വര്‍. വിജയം നേടിയില്ലെങ്കിലും ശക്തമായ വോട്ട് വിഹിതം നേടാനായാല്‍ അത് ജയത്തിന് തുല്യമായി കണക്കാക്കാം. എന്നാല്‍, പരാജയപ്പെട്ടാല്‍ അന്‍വറിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചേക്കാം. 'പുലിയായി വന്ന് എലിയായി മാറി' എന്ന വിമര്‍ശനം അന്‍വറിനെ പിന്തുടര്‍ന്നേക്കും. കുറഞ്ഞത് 25,000 വോട്ടെങ്കിലും നേടിയാല്‍ മണ്ഡലത്തില്‍ സ്വാധീനമുള്ള നേതാവായി തുടരാനോ ഭാവിയില്‍ ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യത്തിലെത്താനോ അന്‍വറിന് സാധിക്കും. എന്നാല്‍, 15,000 വോട്ടിന് താഴെ മാത്രം ലഭിച്ചാല്‍ 'അന്‍വര്‍ ഫാക്ടര്‍' എന്ന ആശയം തകരും. യുഡിഎഫ് നേതാവ് ഒരു സംഭാഷണത്തില്‍ അന്‍വറിനെ 'മുന്തിയ സ്വതന്ത്രന്‍' മാത്രമായി വിലയിരുത്തിയിരുന്നു. 10,000 വോട്ടിന് താഴെ ലഭിച്ചാല്‍ അന്‍വര്‍ സാധാരണ സ്വതന്ത്രനായി ഒതുങ്ങിപ്പോകും.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിവി അന്‍വര്‍ സ്വന്തം നിലയ്ക്ക് ഉണ്ടാക്കിയെടുത്തതാണ്. പ്രാദേശികമായ പൊലീസ് വിവാദത്തില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രി ഓഫീസിനെയും വിമര്‍ശിക്കുന്നതിലേക്ക് വളര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ച അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കി. എന്നാല്‍, യുഡിഎഫ് നേതാവ് വിഡി സതീശന്റെ കര്‍ക്കശ നിലപാട് അന്‍വറിനെ ഒറ്റപ്പെടുത്തി. പിണറായി വിജയനെയും സതീശനെയും ഒരുപോലെ എതിര്‍ത്ത് മത്സരിക്കുന്ന അന്‍വര്‍, തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ജയിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടിലേക്ക് മാറി.

അതേസമയം, ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, വിജയസാധ്യത കുറഞ്ഞതിനാല്‍ ചില പ്രവര്‍ത്തകര്‍ അവസാന നിമിഷം ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തി. ഇടതുമുന്നണിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് 20,000 വോട്ട് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു.

നിലമ്പൂര്‍ ഫലം ഇടതുമുന്നണിക്കും സിപിഎമ്മിനും നിര്‍ണായകമാണ്. എം. സ്വരാജ് ജയിച്ചാല്‍, 55 വര്‍ഷത്തിന് ശേഷം നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഎം വിജയിക്കും. ഇത് പിണറായി വിജയന്റെ നേതൃത്വത്തിന് വലിയ ഊര്‍ജം പകരും. എന്നാല്‍, സ്വരാജ് തോറ്റാല്‍, അത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഭാവിയെ ബാധിക്കും. നിലമ്പൂര്‍ ഫലം പിണറായി വിജയന്റെ നേതൃത്വത്തിന്റെ ശക്തി അളക്കുന്നതിനുള്ള ലിറ്റ്മസ് ടെസ്റ്റായി മാറും.

ത്രില്ലിങ് ഫലപ്രഖ്യാപനം

എല്ലാ കണക്കുകൂട്ടലുകളിലും പി.വി. അന്‍വര്‍ ഫാക്ടര്‍ നിര്‍ണായകമാകുമോ എന്ന ആശങ്ക ഇരു മുന്നണികള്‍ക്കുമുണ്ട്. യുഡിഎഫിന്റെ ശക്തികേന്ദ്രമായ വഴിക്കടവില്‍ തുടങ്ങി എല്‍ഡിഎഫിന്റെ കോട്ടയായ അമരമ്പലത്തില്‍ വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഒരു ത്രില്ലിങ് ക്ലൈമാക്‌സിലേക്ക് നീങ്ങുമെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  3 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  3 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  3 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  3 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  3 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  3 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  3 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  3 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  4 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  4 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  4 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  4 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  4 days ago