HOME
DETAILS

മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധനവ്; ഒരു വര്‍ഷത്തിനിടെ വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 25 മുസ്‍ലിംകള്‍

  
Shaheer
June 23 2025 | 03:06 AM

Hate Crimes Surge Under Modis Third Term 25 Muslims Killed in One Year

ബംഗളൂരു: മൂന്നാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം തികയുമ്പോള്‍ രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. 2024 ജൂണ്‍ ഏഴിനും 2025 ജൂണ്‍ ഏഴിനും ഇടയില്‍ ഇന്ത്യയില്‍ 947 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്നതായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്(എ.പി.സി.ആര്‍), ഗവേഷണ സ്ഥാപനമായ ക്വില്‍ ഫൗണ്ടേഷന്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും മുസ്‍ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരേ നടന്നതാണ്. ഒരു വര്‍ഷത്തെ കാലയളവിനിടയില്‍ രാജ്യത്ത്  25 മുസ്‍ലിംകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഈ കാലയളവിൽ 602 വിദ്വേഷ കുറ്റകൃത്യ കേസുകള്‍ ശാരീരിക മര്‍ദനമോ മാനസിക പീഡനമോ ഉള്‍പ്പെടുന്നതാണ്. 354 കേസുകള്‍ വിദ്വേഷ പ്രസംഗങ്ങളുടെ പേരിലുള്ളതാണ്. 178 വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതിസ്ഥാനത്ത് ബി.ജെ.പി നേതാക്കളാണ്. അഞ്ച് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും 63 സംഭവങ്ങളില്‍ ബി.ജെ.പി മുഖ്യമന്ത്രിമാരുമുണ്ട്. രണ്ട് ജഡ്ജിമാരും ഗവര്‍ണര്‍മാരും വിദ്വേഷ പ്രസംഗം നടത്തിയവരിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്താണ് വിദ്വേഷ പ്രസംഗങ്ങള്‍ ഏറെയുമുണ്ടായത്.

രാജ്യത്ത് ഒരു വര്‍ഷത്തിനിടെ 2,964 വ്യക്തികള്‍ക്കെതിരെയാണ് വിദ്വേഷ കുറ്റകൃത്യം നടന്നത്. ഇരകളില്‍ 1,460 മുസ്‍ലിംകളും 1,504 ക്രിസ്ത്യാനികളുമാണ്. ഉത്തര്‍പ്രദേശിലാണ് വിദ്വേഷ കേസുകള്‍ കൂടുതല്‍(217). മധ്യപ്രദേശ്(84), മഹാരാഷ്ട്ര(68), ജാർഖണ്ഡ്(52), ഉത്തരാഖണ്ഡ്(36) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണ് വിദ്വേഷ കുറ്റകൃത്യങ്ങള്‍ കൂടുതല്‍.

947 കേസുകളില്‍ 267 കുറ്റകൃത്യങ്ങള്‍ ബജ്റംഗ്‍ദള്‍, ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ നേതൃത്വത്തിലാണ് നടന്നത്. രാമനമവി, ഹോളി, നവരാത്രി തുടങ്ങിയ ആഘോഷ പരിപാടിക്കിടെയാണ് മതന്യൂനപക്ഷങ്ങള്‍ കൂടുതലായും ആക്രമിക്കപ്പെട്ടത്. 

Hate crimes have surged during Modi's third term, with 25 Muslims reportedly killed in hate-related attacks over the past year, raising national concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  4 days ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  4 days ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  4 days ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  4 days ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  4 days ago
No Image

കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം

Kerala
  •  4 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

International
  •  4 days ago
No Image

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

International
  •  4 days ago
No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  4 days ago

No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  5 days ago
No Image

2029 വരെ റൊണാൾഡോ തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  5 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  5 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  5 days ago