ചമ്രവട്ടം പാലത്തിന്റെ നിര്‍മാണ യന്ത്രങ്ങള്‍ നീക്കം ചെയ്തു
പൊന്നാനി: ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായിരുന്ന ചമ്രവട്ടം പാലത്തിന്റെ കൂറ്റന്‍ നിര്‍മാണ സാമഗ്രികള്‍ നാലു വര്‍ഷത്തിന് ശേഷം നീക്കം ചെയ്തു.
പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച കൂറ്റന്‍ മിക്‌സിങ് യന്ത്രവും അനുബന്ധ ഉപകരണങ്ങളുമാണ് കഴിഞ്ഞ ദിവസം ഇവിടെ നിന്നും കൊണ്ട് പോയത് . ഒരാഴ്ചയോളം സമയമെടുത്തു യന്ത്രങ്ങള്‍ കൊണ്ട് പോകാന്‍. 2012 ലാണ് ചമ്രവട്ടം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഹൈദരാബാദിലെ രാംകി കമ്പനിക്ക് വേണ്ടി സനാതന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡാണ് പാലം പണി നടത്തിയത്. എന്നാല്‍ നിര്‍മാണം കഴിഞ്ഞിട്ട് നാലുവര്‍ഷമായിട്ടും യന്ത്രസാമഗ്രികള്‍ നീക്കം ചെയ്തിരുന്നില്ല .
ഒരിക്കല്‍ യന്ത്രസാമഗ്രികള്‍ നീക്കം ചെയ്യാനുള്ള നടപടിയുണ്ടായതിനിടയിലാണ് പാലത്തിന്റെ ഷട്ടര്‍ ചോര്‍ച്ചയുണ്ടായത്. മുന്‍പരിചയമില്ലാത്ത കമ്പനി നിര്‍മാണം നടത്തിയത് മൂലമാണ് ചോര്‍ച്ചയുണ്ടായതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചോര്‍ച്ചമൂലം ഇതുവരെ ജലസംഭരണം നടത്താനായിട്ടില്ല. ഇപ്പോള്‍ ചോര്‍ച്ചയടക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയതിന് പിന്നാലെയാണ് യന്ത്രങ്ങളും നാടുവിട്ടത്. യന്ത്രങ്ങള്‍ മാറ്റിയതിനാല്‍ പ്രദേശത്ത് വാഹന പാര്‍ക്കിങിന് കൂടുതല്‍ സൗകര്യം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."