HOME
DETAILS

'ബുള്‍സ് ഐ' ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തരിപ്പണമാക്കിയെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്, വലിയ നാശനഷ്ടമുണ്ടാക്കിയെന്ന്

  
Farzana
June 23 2025 | 09:06 AM

Trump Hails US Airstrike on Iran as Bullseye Claims Massive Damage to Nuclear Sites

വാഷിങ്ടണ്‍: ഇറാന് വലിയ നാശഷ്ടമുണ്ടാക്കിയെന്ന അവകാശവാദം ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തെ ബുള്‍സ്‌ഐ എന്നാണ് വിശേഷിപ്പിക്കുന്നത്. ലക്ഷ്യത്തിന്റെ കേന്ദ്രസ്ഥാനത്ത് കനത്ത പ്രഹരമേല്‍പിക്കുന്ന രീതിയില്‍ കൃത്യതയോടെ ആക്രമണം നടത്തുന്നതിനെയാണ് 'ബുള്‍സ്‌ഐ' എന്ന് പറയുന്നത്.

'ആക്രമണത്തില്‍ ഇറാന് വലിയ നാശനഷ്ടങ്ങളുണ്ടായി. ഇറാന് എക്കാലവും ഓര്‍ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രഹരമാണ് യു.എസ് വ്യോമസേന നല്‍കിയിരിക്കുന്നത്'-ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 'ഉന്മൂലനം എന്നത് കൃത്യമായ ഒരു പദമാണ്!' ഇറാനിലെ തകര്‍ന്ന ആണവ കേന്ദ്രങ്ങള്‍ കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. 

'ഉപഗ്രഹ ദൃശ്യങ്ങളില്‍ കാണുന്നത് പോലെ ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യു.എസ് ആക്രമണത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇറാനെ യു.എസ് നാമാവശേഷമാക്കി. ദൃശ്യങ്ങളില്‍ വെള്ളനിറത്തില്‍ കാണുന്ന നിര്‍മിതി പാറകള്‍ക്കുള്ളിലേക്ക് ചേര്‍ന്ന് നിര്‍മിച്ചതാണ്. ആക്രമണങ്ങളില്‍നിന്ന് സംരക്ഷണമൊരുക്കാനായി അതിന്റെ മേല്‍ക്കൂര പോലും ഭൂനിരപ്പില്‍നിന്ന് വളരെ താഴെയാണ് നിര്‍മിച്ചിട്ടുള്ളത്. അതാണ് യുഎസ് ആക്രമണത്തില്‍ തകര്‍ത്തിരിക്കുന്നത്. ഏറ്റവും വലിയ നാശനഷ്ടം ഭൂനിരപ്പിന് വളരെ താഴെയാണ് സംഭവിച്ചത്. ബുള്‍സ്‌ഐ!-ട്രംപിന്റെ ട്രൂത്തിലെ സന്ദേശം ഇതാണ്. 

trump truth.jpg

അതേസമയം, യു.എസിന്റെ ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്‍ പറയുന്നത്. ആക്രമണം ഉണ്ടായതിന് പിന്നാലെ തന്നെ ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇറാനിലെ അമേരിക്കയുടെ പ്രത്യക്ഷ സൈനിക ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ രംഗത്തെത്തുകയും ചെയ്തിരുന്നു. 

 

Former US President Donald Trump called the US airstrike on Iran a "bullseye," claiming it caused severe damage to underground nuclear facilities. Trump posted satellite images on Truth Social, saying Iran was hit harder than ever before.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

മധ്യപ്രദേശിൽ പിടികൂടിയ ഉ​ഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും

uae
  •  2 days ago
No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago