
പശ്ചിമ ബംഗാളിൽ വോട്ടെണ്ണലിനിടെ ബോംബ് സ്ഫോടനം: ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു, കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബറോചന്ദ്ഗറിൽ കാളിഗഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനിടെ ഉണ്ടായ ക്രൂഡ് ബോംബ് സ്ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു. തമന്ന ഖാത്തൂൺ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സിപിഎം അനുഭാവിയുടെ വീടിന് നേരെ ബോംബെറിഞ്ഞതിനെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉച്ചയ്ക്ക് ശേഷം നടന്ന സ്ഫോടനത്തിൽ പെൺകുട്ടിക്ക് മാരകമായി പരുക്കേറ്റതായി കാളിഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. സ്ഫോടനത്തിന് രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കൃഷ്ണനഗർ ജില്ലാ പൊലീസ് മേധാവി കെ. അമർനാഥ് പറഞ്ഞു. "ഞങ്ങൾ റെയ്ഡുകൾ നടത്തുകയാണ്. ചോദ്യം ചെയ്യലിനായി ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ദാരുണ സംഭവത്തിൽ കുറ്റവാളികളെ ഉടൻ പിടികൂടും," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ഞെട്ടലും അഗാധമായ ദുഃഖവും രേഖപ്പെടുത്തിയ മുഖ്യമന്ത്രി മമത ബാനർജി, കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. "ബറോചന്ദ്ഗറിൽ പെൺകുട്ടി സ്ഫോടനത്തിൽ മരിച്ചതിൽ ഞാൻ ഞെട്ടിപ്പോയി, അതിയായി ദുഃഖിതയാണ്. ഈ ദുഃഖകരമായ സമയത്ത് എന്റെ പ്രാർത്ഥനകളും ചിന്തകളും കുടുംബത്തോടൊപ്പമുണ്ട്. കുറ്റവാളികൾക്കെതിരെ പൊലീസ് ശക്തവും നിർണ്ണായകവുമായ നടപടി എടുക്കും," മമത ബാനർജി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
കാളിഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ അലിഫ അഹമ്മദ് വിജയിച്ചിരുന്നു. സിറ്റിംഗ് എംഎൽഎ നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ആശിഷ് ഘോഷ് 50,000 വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന്റെ കബിൽ ഉദ്ദീൻ ഷെയ്ഖും മത്സരിച്ചിരുന്നു.
കാളിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾ എല്ലാ മതങ്ങളിൽ നിന്നും, ജാതികളിൽ നിന്നും, സമൂഹങ്ങളിൽ നിന്നും, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നും ഞങ്ങളെ അനുഗ്രഹിച്ചു. ഞാൻ അവർക്ക് താഴ്മയോടെ നന്ദി അറിയിക്കുന്നു," മമത ബാനർജി എക്സിൽ കുറിച്ചു. "മാ-മതി-മാനുഷ്" എന്ന മുദ്രാവാക്യമാണ് വിജയത്തിന്റെ പ്രധാന ശിൽപ്പിയെന്നും അവർ പറഞ്ഞു. ഗുജറാത്തിലെ കാഡി, വിസവദർ, കേരളത്തിലെ നിലമ്പൂർ, പഞ്ചാബിലെ ലുധിയാന വെസ്റ്റ് എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി
Kerala
• a day ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• a day ago
"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം
Saudi-arabia
• a day ago
നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്‍
Kerala
• a day ago
ജീവന്‍റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു
Kerala
• a day ago
ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും
uae
• a day ago
ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ
latest
• a day ago
മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍
Kerala
• a day ago
കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ
Kuwait
• a day ago
അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ
Football
• a day ago
സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു
Saudi-arabia
• a day ago
'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Kerala
• a day ago
ക്രിക്കറ്റിലെ 'ഗോട്ട്' ആ നാല് താരങ്ങളാണ്: ബ്രെയാൻ ലാറ
Cricket
• a day ago
ഭര്‍ത്താവിന്റെ കസിനുമായി പ്രണയം; ഭര്‍ത്താവിന് ഉറക്കഗുളിക നല്കി ഷോക്കടിപ്പിച്ച് കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• a day ago
ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ
National
• a day ago
പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി
uae
• a day ago
വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ
Cricket
• a day ago
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ
Kerala
• a day ago
റൊണാൾഡോ പുറത്ത്! തന്റെ ടീമിലെ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് മാഴ്സലോ
Football
• a day ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
Kerala
• a day ago
നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍
Kerala
• a day ago