ഗുരുവര്യന്‍മാര്‍ക്ക് ആദരം അധ്യാപകദിനാചരണത്തോടനുബന്ധിച്ചു സ്‌കൂളുകളില്‍ അധ്യാപകരെ ആദരിച്ചു
മലപ്പുറം: പാണായി വെങ്ങാലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച അധ്യാപക ദിനാചരണത്തില്‍ മുന്‍ അധ്യാപകര്‍, സ്‌കൂളില്‍നിന്ന് പഠിച്ചുപോയ അധ്യാപകര്‍ എന്നിവരെ ആദരിച്ചു. ചിത്രരചന, പ്രസംഗം, ഗാനാലാപനം എന്നിവ നടന്നു. മുന്‍ പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റ്ററെ പ്രധാനാധ്യാപകന്‍ ടി.എം മന്‍സൂര്‍ പൊന്നാട അണിയിച്ചു ആദരിച്ചു.
ആനക്കയം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ കെ.വി ആയിശ ടീച്ചര്‍ അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ടി.എം മന്‍സൂര്‍ അധ്യക്ഷനായി. മുന്‍ പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു. പി. ഹസൈനാര്‍ മാസ്റ്റര്‍, പി.എം അബൂബക്കര്‍, എ.വാസു, കെ. ഉസ്മാന്‍ സംസാരിച്ചു.
മലപ്പുറം: കൂട്ടിലങ്ങാടി ഗവ. യു.പി സ്‌കൂളില്‍ അധ്യാപകദിനം ആചരിച്ചു. രാഷ്ട്രപതിയുടെ സന്ദേശം ഇ.കെ സാജി വായിച്ചുകേള്‍പ്പിച്ചു. വിദ്യാര്‍ഥി പ്രതിനിധി എന്‍.പി ഷൈസ് പരിഭാഷപ്പെടുത്തി. അധ്യാപന മേഖലയില്‍ അര നൂറ്റാണ്ടിലധികമായി സേവനം ചെയ്യുന്ന മുഹമ്മദ് അബ്ദുല്‍കരീം മാസ്റ്റര്‍ ജീവിത ശൈലി ക്ലാസെടുത്തു. സ്‌കൂളിലെ ഓരോ അധ്യാപകനും ഉപഹാരം നല്‍കി കുട്ടികള്‍ ആദരിച്ചു. എച്ച്.എം സൈദലവി മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് പി.കെ ഉമ്മര്‍ സംസാരിച്ചു. തെരഞ്ഞെടുത്ത കുട്ടികള്‍ ഓരോക്ലാസിലും വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
മങ്കട: രാമപുരം ജെംസ് കോളജില്‍ അധ്യാപക ദിനാചരണം കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എം. വാസുദേവന്‍ അധ്യക്ഷനായി. അക്കാദമിക് ഡയറക്ടര്‍ ഡോ. കെ ശിവരാജന്‍ സന്ദേശം നല്‍കി. മാതൃകാ അധ്യാപകനായി തെരഞ്ഞെടുത്ത അബ്ദു ലത്തീഫിനു ഉപഹാരം നല്‍കി ആദരിച്ചു. എം.ഡി പി.ടി ഹംസ, പ്രിന്‍സിപ്പല്‍ നവീന്‍ മോഹന്‍, ഷറഫുദ്ദീന്‍, കെ.എം ഷിനോജ് സംസാരിച്ചു.
മലപ്പുറം: അറവങ്കര പൂക്കോട്ടൂര്‍ ഓള്‍ഡ് ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാചരണം ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ ടീച്ചര്‍ അധ്യക്ഷയായി.
'ഓര്‍മയിലെ ഗുരു' പ്രത്യേക പതിപ്പിന്റെ പ്രകാശനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ടീച്ചര്‍ നിര്‍വഹിച്ചു.
എ.ഇ.ഒ.പി ഹുസൈന്‍ പൂര്‍വ അധ്യാപകരെ പൊന്നാട അണിയിച്ചു.
പൂര്‍വ അധ്യാപകരായ കെ. ദാമോദര പണിക്കര്‍, കെ. ശ്രീനിവാസന്‍ മാസ്റ്റര്‍, ഇ.പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം. മുഹമ്മദ് മാസ്റ്റര്‍, കെ. കുട്ടികൃഷ്ണന്‍ മാസ്റ്റര്‍, കെ. ഹൈദ്രോസ്‌കുട്ടി മാസ്റ്റര്‍, പി. മൂസമാസ്റ്റര്‍, കെ. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, പി.എ സലാം, പി.ടി.എ പ്രസിഡന്റ് വി.പി സലീം, ഉസ്മാന്‍ കൊടക്കാടന്‍, പ്രധാനാധ്യാപകന്‍ എം. മുസ്തഫ, പി.ടി.എ വൈസ് പ്രസിഡന്റ് കെ. സുനില്‍ സംസാരിച്ചു.
മങ്കട: ഗവ. ഹൈസ്‌കൂളില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുന്‍ ഹൈഡ്മാസ്റ്ററും സംസ്ഥാന അധ്യാപക ജേതാവുമായ തയ്യില്‍ ഹംസ മാസ്റ്റര്‍, സര്‍വീസില്‍ നിന്നു ഈ വര്‍ഷം വിരമിക്കുന്ന റഹീമ ബീഗം എന്നിവരെ ആദരിച്ചു. ടി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഭിനവ് കൃഷ്ണന്‍, സനൂഷ ശ്രീനിവാസന്‍, ബാസില നര്‍ഗീസ്, ഹന ജാസ്മിന്‍, ഹംസ മാസ്റ്റര്‍, അബ്രഹാം മസ്റ്റര്‍, റുഖിയ, ടി. രാധാകൃഷ്ണന്‍ സംസാരിച്ചു.
പട്ടിക്കാട്: വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ ഒരുമ സംഘടിപ്പിച്ച ഗുരുവന്ദനം പഞ്ചായത്ത് പ്രസിഡന്റ് അന്നാമ്മ വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു. എം. ഗോപാലന്‍ അധ്യക്ഷനായി. ഒരുമയുടെ ലോഗോ പ്രിന്‍സിപ്പല്‍ കെ. അബ്ദുള്‍ കരീമിന് നല്‍കി ഡോ. ടി.യു ഷബീറലി പ്രകാശനം ചെയ്തു. ലോഗോ തയാറാക്കിയ അന്‍വര്‍ ശാന്തപുരത്തിനുള്ള ഉപഹാരം പ്രഥമാധ്യാപിക ആമിനാ ബീവി സമ്മാനിച്ചു.
കെ.കെ അബ്ദുള്ളക്കുട്ടി ഹാജി മുഖ്യാതിഥിയായി. പി.എം സൈതാലികുട്ടി, എം. ശ്രീധരന്‍, പി. മുസ്തഫ ഹാജി, കെ.ടി മുസ്തഫ കമാല്‍, പി. ജ്യോതി, വി. ലത്തീഫ്, എം. രാജന്‍, എം. ആ നന്ദ് കുമാര്‍ സംസാരിച്ചു.
പൂക്കോട്ടൂര്‍: പഞ്ചായത്ത് എം.എസ്.എഫ് 'ഗുരുവന്ദനം' സംഘടിപ്പിച്ചു.
കോഴിക്കോട് ഫാറൂഖ് കോളജ് പ്രൊഫസറും അറബിക് വിഭാഗം തലവനുമായിരുന്ന ഡോ. എന്‍. അബ്ദുല്‍ ജബ്ബാര്‍ മാസ്റ്ററെ ആദരിച്ചു. ലക്ഷദ്വീപിലെ സര്‍വകലാശാല സെന്ററിലടക്കം വിവിധ കോളജുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കെ. നവാഫ് അധ്യക്ഷനായി. പി.എ സലാം ഉദ്ഘാടനം ചെയ്തു.
എ.എം കുഞ്ഞാന്‍, പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ ടീച്ചര്‍, അക്ബര്‍ തങ്ങള്‍, യൂസുഫ് ഹാജി, വി.പി സലീം മാസ്റ്റര്‍, അക്ബര്‍, യൂനുസ്, കുഞ്ഞിമാന്‍, മന്‍സൂര്‍, കുട്ടിമാന്‍, നിസാം, ദാനിഷ്, ആശിഖലി, ഹബീബ് റഹ്മാന്‍, നവാസ് അറവങ്കര, നവാസ് പുല്ലാര, സാബിത്ത്, മുഹമ്മദലി മൈലാടി, അന്‍വര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണ: സമസ്ത കേരള സുന്നി ബാലവേദി അങ്ങാടിപ്പുറം റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ടി.എ അഹമ്മദ്കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മുഹമ്മദലി ഫൈസി കട്ടുപ്പാറ അധ്യക്ഷനായി.
ശമീര്‍ ഫൈസി ഒടമല മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഷംസുദ്ദീന്‍മാസ്റ്റര്‍ തിരൂര്‍ക്കാട്, അബ്ദുല്‍ ഗഫൂര്‍ഫൈസി ഏലംകുളം, മുസ്തഫ അന്‍വരി വേങ്ങൂര്‍, കെ. അബ്ദുല്‍കരീം, ബഷീര്‍കിനാതിയില്‍, അബ്ദുല്‍സലാം ആറങ്ങോടന്‍, ബാപ്പുട്ടിഹാജി പുത്തനങ്ങാടി, റഷീദ്‌ഫൈസി, ആശിഖ് അങ്ങാടിപ്പുറം, അന്‍സാര്‍ തട്ടാരക്കാട്, ഷംസുദ്ദീന്‍ഫൈസി സംബന്ധിച്ചു. ദീര്‍ഘകാലം സേവനം ചെയ്ത മദ്‌റസാധ്യാപകരെ ഉപഹാരം നല്‍കി ആദരിച്ചു.
മലപ്പുറം: പാണക്കാട് എം.യു.എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച അധ്യാപകദിനവും ഓണാഘോഷവും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ഉദ്ഘാടനം ചെയ്തു. വിരമിച്ച അധ്യാപകരെയും മറ്റു അധ്യാപകരെയും പൊന്നാടയണിച്ച് ആദരിച്ചു. പ്രധാനാധ്യാപിക കെ.എ ഗീത അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് അഷ്‌റഫ്, വൈസ് പ്രസിഡന്റ് ഉസ്മാന്‍, അധ്യാപകരായ പി.ടി ജോര്‍ജ്, കെ. മുഹമ്മദാലി, ടി. മുജീബ് റഹ്മാന്‍ സംസാരിച്ചു. വിദ്യാര്‍ഥിനികളായ ഫാക്കിമ കെ.വി.എം, ഒ. റിന്‍ഷ, എന്‍. ഷിഫാന, ഷിഫ തസ്‌നി, കെ. നിഹാല എന്നിവര്‍ ക്ലാസെടുത്തു.
പെരിന്തല്‍മണ്ണ: ചെരക്കാപറമ്പ് വെസ്റ്റ് എ.എം.എല്‍.പിയില്‍ അധ്യാപകരെ ആദരിക്കലും ജീവിത ശൈലീ സെമിനാറും നടന്നു. കെ. അബൂതാഹിര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ഷൗക്കത്തലി അധ്യക്ഷനായി. പി.കെ ചന്ദ്രമതി ടീച്ചര്‍, കെ.കെ ഫിലോമിന ടീച്ചര്‍, പി.കെ ചന്ദ്രമതി ടീച്ചര്‍, ടി.അബ്ദു നാസര്‍, എം.എ ഏലിയാമ്മ, ടി.അബ്ദുല്‍ നാസര്‍, എന്‍.എസ് സജിനി, എം.ബീന പങ്കെടുത്തു.
മലപ്പുറം: എം.സി.ടി ട്രെയ്‌നിങ് കോളജില്‍ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും എം.സി.ടി പൂര്‍വ വിദ്യാര്‍ഥിയുമായ നിയാസ് ചോലയെ ആദരിച്ചു. നേരത്തെ സംസ്ഥാന അധ്യാപക അവാര്‍ഡും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം എം.എഡ്, ബി.എഡ് എന്നീ കോഴ്‌സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് എം.സി.ടി സെക്രട്ടറി കെ.പി ആറ്റക്കോയ തങ്ങള്‍ സമ്മാനം വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ എം.പി അബ്ദുസ്സലാം അധ്യക്ഷനായി. യോഗത്തില്‍ സ്മിത ടീച്ചര്‍, ബാലഗോപാലന്‍, അഡ്വ.സാദിഖ്, വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.ഫഹദ് സംസാരിച്ചു.
മലപ്പുറം: എം.സി.ടി ട്രെയ്‌നിങ് കോളജില്‍ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും എം.സി.ടി പൂര്‍വ വിദ്യാര്‍ഥിയുമായ നിയാസ് ചോലയെ ആദരിച്ചു. നേരത്തെ സംസ്ഥാന അധ്യാപക അവാര്‍ഡും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം എം.എഡ്, ബി.എഡ് എന്നീ കോഴ്‌സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് എം.സി.ടി സെക്രട്ടറി കെ.പി ആറ്റക്കോയ തങ്ങള്‍ സമ്മാനം വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ എം.പി അബ്ദുസ്സലാം അധ്യക്ഷനായി. യോഗത്തില്‍ സ്മിത ടീച്ചര്‍, ബാലഗോപാലന്‍, അഡ്വ.സാദിഖ്, വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.ഫഹദ് സംസാരിച്ചു.
പടിഞ്ഞാറ്റുംമുറി: ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂളില്‍ അധ്യാപക ദിനാചരണം നടത്തി. ഉച്ചവരെ പഠനം കുട്ടികള്‍ നടത്തി. ഫാത്തിമ ഹന്ന, സഹല്‍, നഷ്ഹ മിസ്‌രി, സിനാന്‍ റാസ എന്നിവര്‍ ക്ലാസ് നയിച്ചു.
പാങ്ങ്: കടന്നാമുട്ടി പി.എം.എസ്.എ.എല്‍.പി സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് കെ. ഷംസാദ് അധ്യാപകദിനസന്ദേശം നല്‍കി.
ഗുരുവന്ദനം പരിപാടിയില്‍ മുന്‍കാല അധ്യാപകന്‍ മണ്ണഴിലെ കുഞ്ഞിരാമന്‍ മാസ്റ്ററുടെ വീട് സന്ദര്‍ശിക്കുകയും അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ചിത്രരചന മത്സരവും നടത്തി.
വള്ളുവമ്പ്രം: അത്താണിക്കല്‍ എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപക ദിനവും ഓണാഘോഷവും സംഘടിപ്പിച്ചു. വിവിധ മത്സരയിനങ്ങളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി. എച്ച്.എം മൊയ്തീന്‍കുട്ടി മാസ്റ്റര്‍, എ.ഒ യൂസുഫ് നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ: മണ്ഡലത്തില്‍ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മേലാറ്റൂര്‍, ആലിപ്പറമ്പ്, വെട്ടത്തൂര്‍, ഏലംകുളം, പുലാമന്തോള്‍, താഴെക്കോട് എന്നീ പഞ്ചായത്തുകളിലും പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലും ആദരിക്കല്‍ ചടങ്ങുകള്‍ നടത്തി. മണ്ഡലംതല ഉദ്ഘാടനം പൊന്ന്യാകുര്‍ശ്ശിയില്‍ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണിശ്ശേരി നിര്‍വഹിച്ചു.
മേലാറ്റൂര്‍ പഞ്ചായത്തില്‍ റഷീദ് മേലാറ്റൂര്‍, ആലിപ്പറമ്പില്‍ സലാം മണലായ, താഴെക്കോട് പഞ്ചായത്തില്‍ കെ.എം ഫത്താഹ്, വെട്ടത്തൂര്‍ പഞ്ചായത്തില്‍ കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളില്‍ യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാന്‍ താമരത്ത്, നഹാസ് പാറക്കല്‍, മുബാറക്ക് മലയില്‍, ഫാസില്‍ പാറക്കല്‍, റാശിഖ്, റാശിദ് മേലേതില്‍, സമദ് മലയനകത്ത്, പച്ചീരി ഗഫൂര്‍, ഇബ്രാഹീം, ഷബിദ് കിഴക്കേതില്‍, മമ്മിക്കുട്ടി, ഷാജി മാസ്റ്റര്‍, വി.എം ജുനൈദ, ടി.ടി യാസീന്‍, പി.കെ സകരിയ, പി. ശമീജ്, എ.ടി ശജീബ്, കെ.വി നിഷാജ്, സലാഹുദ്ദീന്‍ എം.പി, മുര്‍ഷിദ് പാണക്കട, സി.പി ഫായിസ്, ഷിജാസ് നാലകത്ത്, നാഫിഹ്, ഷാഫി, ഷമീം മേല്‍കുളങ്ങര, കെ.സി ഫായിസ്, മുസമ്മില്‍, ആശിഖ്, അന്‍സാര്‍, കുന്നത്ത് മുഹമ്മദ് മാസ്റ്റര്‍, നൂറുല്‍ അമീന്‍, എം.പി മൊയ്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."