HOME
DETAILS

രോഗികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് തട്ടിപ്പ് ചികില്‍സക്കെത്തിയ വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്നു

  
backup
September 05 2016 | 23:09 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വൃദ്ധയെ രോഗികള്‍ക്കു ധനസഹായമായി സര്‍ക്കാര്‍ 1,35,000 രൂപ കൊടുക്കുന്നുണ്ടെന്നും അതു വാങ്ങിത്തരാമെന്നും പറഞ്ഞു പറ്റിച്ച് ഇവരുടെ സ്വര്‍ണമാലയുമായി യുവാവു മുങ്ങി.
കനക്കെക്കുത്ത് കണ്ണമ്പറമ്പത്ത് കാര്‍ത്യായനി (68)യാണ് തട്ടിപ്പിനിരയായത്. ഇവര്‍ ഉച്ചയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയതായിരുന്നു. സര്‍ക്കാര്‍ ധനസഹായം വൃദ്ധരായ രോഗികള്‍ക്കുണ്ടെന്നും താന്‍ അതിന്റെ ആളാണെന്നും ഇവരെ ധരിപ്പിച്ചു. സംശയം തോന്നാതിരിക്കാന്‍ അസുഖവിവരങ്ങള്‍ എഴുതിയെടുക്കുകയും ചെയ്തു. ഇന്നു തന്നെ പണം കിട്ടുമെന്നും അതിനു ചില രേഖകള്‍ ശരിയാക്കാനുണ്ടെന്നും 6,000 രൂപ ഇതിലേക്ക് ആവശ്യമുണ്ടെന്നും പറഞ്ഞു. വൃദ്ധ ഒറ്റയ്ക്കാണു വന്നിരുന്നത്. പണം കൈവശമില്ലെന്ന് കാര്‍ത്യായനി ഇയാളോടു പറഞ്ഞു.
തന്റെ കൈവശം ഒരു മോതിരം ഉണ്ടെന്നും വേണമെങ്കില്‍ ഇതു വിറ്റു ഞാന്‍ പണം തരാമെന്നും പറഞ്ഞു. കൂട്ടത്തില്‍ ഇതിന് 6,000 രൂപ കിട്ടില്ലല്ലോ എന്നും അവരെ അറിയിച്ചു. അമ്മയുടെ മാല കൂടി പണയം വച്ചു പണമെടുക്കാം. സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാലതിരികെയെടുക്കാം എന്നു പറഞ്ഞു.  മകന്റെ പേരു ചോദിച്ച് അവനെ എനിക്കു പരിചയമുണ്ട് എന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തന്റെ ഏഴു ഗ്രാം തൂക്കമുള്ള സ്വര്‍ണമാല യുവാവിന് ഊരി നല്‍കുകയായിരുന്നു. പ്രതി അതുമായി സ്റ്റാമ്പു വാങ്ങി വരാമെന്നു പറഞ്ഞു കടന്നു കളഞ്ഞു. കാര്‍ത്യായനിയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിലമ്പൂരിലെ ഒരു ജ്വല്ലറിയില്‍ മാല വില്‍പന നടത്തിയതായി സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago