യു.ഡി.എഫ് കെട്ടുറപ്പോടെ മുന്നോട്ടു പോകുമെന്ന് നേതാക്കള്‍
കാളികാവ്: പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ട സി.പി.എം വിറളി പൂണ്ടിരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. കൂടുതല്‍ അംഗങ്ങളുള്ള കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കീഴടങ്ങി, പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുത്തു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിലപ്പോകില്ലെന്നും യു.ഡി.എഫ്. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1995 ല്‍ വെറും രണ്ട് അംഗങ്ങള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനം നല്‍കിയിട്ടുണ്ട്. കാലങ്ങളായി തുടര്‍ന്ന് വരുന്ന കീഴ് വഴക്കത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോഴും നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
ഭരണക്കസേരയിലിരുന്നതല്ലാതെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലാത്തവര്ക്ക് കഴിഞ്ഞ യു.ഡി.എഫ് ഭരണത്തെ കുറ്റപ്പെടുത്താന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും ഇതിനെല്ലാം വരും കാലത്തെ ഭരണ പുരോഗതി മറുപടി പറയുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ എന്‍ മൂസ, ഇ പി യുസുഫ് ഹാജി, മമ്പാടന്‍ മജീദ്, സി.പി.മുഹമ്മദലി, എ.പി അബ്ദുട്ടി ഹാജി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."