പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു: ന്യൂനപക്ഷ മോര്‍ച്ച
മലപ്പുറം: ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതൃയോഗം ആരോപിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നിതാഖാത്തില്‍പ്പെട്ട് സൗദിയില്‍ നിന്നും മടങ്ങിയെത്തിവരില്‍ ഭൂരിഭാഗവും മലപ്പുറം ജില്ലക്കാരാണ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സൗദിയിലെത്തി ആളുകളെ തിരിച്ചെത്തിച്ചെങ്കിലും അവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. യോഗം ബിജെപി ദേശീയസമിതിയംഗം പി.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.മുഹമ്മദ് അഷറഫ് അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍ രശ്മില്‍നാഥ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് എബ്രഹാം തോമസ്, മുഹമ്മദ് റിയാസ്, അതിക അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."