HOME
DETAILS

'മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല'; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  
Shaheer
June 24 2025 | 12:06 PM

No Rigging in Maharashtra Assembly Elections Election Commission Summons Rahul Gandhi for Talks

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് ആരോപണം ഉന്നയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാച്ച് ഫിക്‌സിംഗ് ആരോപണങ്ങള്‍ തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍വ ഇക്കാര്യം വ്യക്തമാക്കി രാഹുലിന് കത്തയച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന് രാഹുല്‍ മറുപടി നല്‍കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ജൂണ്‍ 12നാണ് രാഹുലിന് കത്തയച്ചത്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കത്ത് ലഭിച്ചതായും ഇമെയിലിലും കത്ത് അയച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 7ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് കത്തയച്ചത്.

'നവംബര്‍ 2024ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉന്നയിച്ച സമാന ആശങ്കകള്‍ക്ക് ഡിസംബര്‍ 24, 2024ന് കമ്മീഷന്‍ വിശദമായ മറുപടി നല്‍കിയിരുന്നു,' കത്തില്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക, വോട്ടെടുപ്പ് ശതമാനം എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് കമ്മീഷന്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും, കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി രാഹുല്‍ ഗാന്ധിയെ നേരിട്ട് ബന്ധപ്പെടാന്‍ ക്ഷണിക്കുകയാണെന്നും കത്തില്‍ പറയുന്നു. ഇമെയിലില്‍ സൗകര്യപ്രദമായ സമയം അറിയിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

'മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് നടന്നു, ഇത് ജനാധിപത്യത്തിന് വിഷമാണ്,' എന്ന് രാഹുല്‍ Xല്‍ കുറിച്ചിരുന്നു. വോട്ടര്‍ പട്ടികയും വോട്ടിംഗിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. എന്നാല്‍, വോട്ടര്‍മാരുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, സിസിടിവി ദൃശ്യങ്ങള്‍ കോടതി ഉത്തരവില്ലാതെ പങ്കുവെക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.


The Election Commission denies allegations of rigging in the Maharashtra assembly elections and calls Rahul Gandhi for a discussion to address his claims and concerns.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

Kerala
  •  2 days ago
No Image

ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

qatar
  •  2 days ago
No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  2 days ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  2 days ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  2 days ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  2 days ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  2 days ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു 

Kerala
  •  2 days ago
No Image

ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

National
  •  2 days ago
No Image

വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി

National
  •  2 days ago