HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വരാജിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും

  
Sabiksabil
June 25 2025 | 02:06 AM

Nilambur By-Election Did Anti-Government Sentiment Cause Swarajs Defeat CPIM Secretariat to Discuss Today

 

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേറ്റ കനത്ത തിരിച്ചടി സി.പി.എം വിശദമായി പരിശോധിക്കുന്നു. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. തുടർന്ന് അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയും വിലയിരുത്തലിനായി ഒത്തുചേരും. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ എത്രത്തോളം പ്രതിഫലിച്ചുവെന്ന് പ്രാഥമികമായി വിലയിരുത്തും.

വോട്ട് ചോർച്ചയെക്കുറിച്ച് സമഗ്ര പരിശോധന നടത്താൻ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ബൂത്ത് തലം മുതൽ പഞ്ചായത്ത്, മണ്ഡല തലങ്ങൾ വരെ അവലോകനം നടക്കും. ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഇതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യും. പരിശോധനയ്ക്കായി സെക്രട്ടേറിയറ്റ് അംഗങ്ങൾ നേരിട്ട് മണ്ഡലത്തിലെത്തും. ബൂത്തുതല കണക്കുകൾ പരിശോധിച്ച ശേഷം എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് കുറഞ്ഞത് 2,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതീക്ഷ. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത് പാർട്ടിക്ക് വലിയ ഞെട്ടലുണ്ടാക്കി. പി.വി. അൻവർ പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് നേടിയതും എൽ.ഡി.എഫിന് തിരിച്ചടിയായി.

നിലമ്പൂർ നഗരസഭ, അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകൾ എൽ.ഡി.എഫിനെ പൂർണമായി കൈവിട്ടു. ഭൂരിപക്ഷം പ്രതീക്ഷിച്ച കരുളായി പഞ്ചായത്തിൽ വോട്ടുകൾ കുറഞ്ഞതും പാർട്ടിയെ ആശങ്കയിലാഴ്ത്തുന്നു. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14,567 വോട്ടുകളുടെ (8.9 ശതമാനം) കുറവാണ് എൽ.ഡി.എഫിന് ഇത്തവണ ലഭിച്ചത്. 2021ൽ പി.വി. അൻവർ 81,227 വോട്ടുകൾ നേടിയപ്പോൾ, ഇത്തവണ സ്വരാജിന് 66,660 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലിലും നിലമ്പൂർ നഗരസഭയിലും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത് പാർട്ടിക്ക് കനത്ത തോൽവിയായി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ, പോരായ്മകൾ തിരുത്താൻ സി.പി.എം ശ്രമിക്കുകയാണ്.

നിലമ്പൂർ, മലപ്പുറം ജില്ലയിൽ സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണം വിജയിച്ച മണ്ഡലങ്ങളിലൊന്നാണ്. 2016ലും 2021ലും പി.വി. അൻവർ മണ്ഡലം പിടിച്ചെടുത്തിരുന്നു. എന്നാൽ, ഈ തോൽവിയോടെ ജില്ലയിലെ 16 മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് പൊന്നാനി, തവനൂർ, താനൂർ എന്നീ മണ്ഡലങ്ങൾ മാത്രമായി ശേഷിക്കുന്നു. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് തലേന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നുസമ്മതിച്ച ആർ.എസ്.എസ് ബന്ധം യു.ഡി.എഫിന് വലിയ ഗുണം ചെയ്തതായി മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, ഇക്കാര്യത്തിൽ എം.വി. ഗോവിന്ദനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം ലീഗോ യു.ഡി.എഫോ ജമാഅത്തെ ഇസ്‌ലാമിയുമായി ഇതുവരെ ഒരു സഖ്യമോ ധാരണയോ ഉണ്ടാക്കിയിട്ടില്ലെന്ന് മുനീർ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അവരുടെ തീരുമാനം സ്വതന്ത്രമായി എടുത്തതാണ്. ജമാഅത്തെ ഇസ്‌ലാമിയെ ലീഗ് ന്യായീകരിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. നിലമ്പൂരിൽ ശക്തമായ സർക്കാർ വിരുദ്ധ വികാരമാണ് പ്രകടമായതെന്ന് മുനീർ ചൂണ്ടിക്കാട്ടി. പി.വി. അൻവർ നേടിയ വോട്ടുകൾ ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവന്‍റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു

Kerala
  •  a day ago
No Image

ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും

uae
  •  a day ago
No Image

ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ

latest
  •  a day ago
No Image

മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍

Kerala
  •  a day ago
No Image

കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ

Kuwait
  •  a day ago
No Image

അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ

Football
  •  a day ago
No Image

കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു

Saudi-arabia
  •  a day ago
No Image

'കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

Kerala
  •  a day ago
No Image

ക്രിക്കറ്റിലെ 'ഗോട്ട്' ആ നാല് താരങ്ങളാണ്: ബ്രെയാൻ ലാറ

Cricket
  •  a day ago