
ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം

കണ്ണൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിയെ തുടർന്ന് ഭരണവിരുദ്ധ വികാരം നേരിടാൻ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങുകയാണ് പിണറായി സർക്കാർ. മികച്ച സ്ഥാനാർഥിയായ എം. സ്വരാജിനെ നിർത്തിയിട്ടും ലഭിച്ച തിരിച്ചടി, ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്നാണ് സി.പി.ഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികളുടെ വിലയിരുത്തൽ.
നാല് വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ പുറത്തിറക്കിയെങ്കിലും, ജനം അതിനെ ഗൗനിച്ചില്ലെന്നാണ് വ്യക്തമായത്. ഈ സാഹചര്യത്തിൽ, നാല് മാസത്തിനകം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുഖം മിനുക്കാൻ നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ.
മന്ത്രിസഭാ അഴിച്ചുപണി: സാധ്യതകൾ
ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിലമ്പൂർ തോൽവിയോടൊപ്പം മന്ത്രിസഭാ പുനഃസംഘടനയും ചർച്ചയാകുമെന്നാണ് സൂചന. അടുത്ത ആഴ്ച നടക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ ഇത് അവതരിപ്പിച്ച ശേഷം 'തലമാറ്റ'ത്തിന് തീരുമാനമുണ്ടാകും.
സ്പീക്കർ എ.എൻ. ഷംസീറിനെ കാബിനറ്റ് റാങ്കോടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി, കെ.കെ. ശൈലജയെ സ്പീക്കറാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മന്ത്രി സജി ചെറിയാനെ ഒഴിവാക്കി, നെയ്യാറ്റിൻകര എം.എൽ.എ കെ. അൻസലന് സാംസ്കാരിക വകുപ്പിന്റെ ചുമതല നൽകാനും ആലോചനയുണ്ട്. നാടാർ വിഭാഗത്തിൽ നിന്നുള്ള നേതാവായ അൻസലന്റെ നിയമനം, തിരുവനന്തപുരം മേഖലയിൽ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. ഷംസീർ മന്ത്രിസഭയിലേക്ക് എത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനും പാർട്ടി പ്രതീക്ഷിക്കുന്നു.
വനംമന്ത്രിക്കെതിരെ വിമർശനം
വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെ ഏറെ പഴി കേട്ടിരുന്നു. മലയോര കർഷകർ ഉൾപ്പെടെ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, മുഖ്യമന്ത്രി ഇതുവരെ ശശീന്ദ്രനെ പിന്തുണച്ചിരുന്നു. എന്നാൽ, നിലമ്പൂരിലെ തോൽവിക്ക് കാരണങ്ങളിലൊന്ന് വനമേഖലയിലെ കർഷകരോഷമാണെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ട്. ശശീന്ദ്രന്റെ പ്രകടനവും കർഷകവിരുദ്ധ നിലപാടുകളും സി.പി.ഐ, കേരള കോൺഗ്രസ് (എം) നേതാക്കൾ നേരത്തെ വിമർശിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ, ശശീന്ദ്രനെ വനംവകുപ്പിൽ നിന്ന് മാറ്റാനാണ് സാധ്യത. എൻ.സി.പിയിൽ നിന്ന് മറ്റൊരു മന്ത്രിയെ നിയമിക്കുന്നതിനോട് ശശീന്ദ്രന് താൽപര്യമില്ലാത്തതിനാൽ, വനംവകുപ്പ് സി.പി.എം തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത.
സ്വരാജിനെ ബലിയാടാക്കിയോ? സി.പി.എമ്മിൽ വിവാദം പുകയുന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്റെ കനത്ത തോൽവി സി.പി.എമ്മിൽ ആരോപണ-പ്രത്യാരോപണങ്ങൾക്ക് വഴിവെച്ചു. സ്വന്തം ജന്മനാട്ടിലും ബൂത്തിലും വരെ തിരിച്ചടി നേരിട്ടതിൽ അമർഷത്തിലാണ് സ്വരാജ്. മത്സരിക്കാൻ താൽപര്യമില്ലെന്ന് നേതൃത്വത്തെ പലവട്ടം അറിയിച്ചിട്ടും അത് അവഗണിക്കപ്പെട്ടുവെന്നാണ് സ്വരാജിനോട് അടുപ്പമുള്ള വൃന്ദങ്ങൾ വെളിപ്പെടുത്തുന്നത്.
സ്ഥാനാർഥി നിർണയ ചർച്ചകളിൽ, പാർട്ടി ചിഹ്നത്തിൽ ആരെ നിർത്തിയാലും ജയസാധ്യത വിദൂരമാണെന്ന് സ്വരാജ് വ്യക്തമാക്കിയിരുന്നു. തന്നേക്കാൾ ജനപിന്തുണയുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെ പരിഗണിക്കണമെന്നും, അല്ലെങ്കിൽ പൊതുസമ്മതനായ ഒരു സ്വതന്ത്ര സ്ഥാനാർഥിയെ പരീക്ഷിക്കാമെന്നും സ്വരാജ് എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കളോട് നിർദേശിച്ചിരുന്നതായി അറിയുന്നു. എന്നാൽ, ഈ അഭിപ്രായങ്ങൾ തള്ളി, സ്വരാജ് പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം
uae
• 2 days ago
വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ
Kerala
• 2 days ago
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും
Kerala
• 2 days ago
കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 2 days ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 2 days ago
അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 2 days ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
Kerala
• 2 days ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 2 days ago
എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?
Tech
• 2 days ago
ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ
Football
• 2 days ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• 2 days ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• 3 days ago
'പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• 3 days ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• 3 days ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• 3 days ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• 3 days ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• 3 days ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• 3 days ago
'സ്കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala
• 3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• 3 days ago
തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ
Football
• 3 days ago