
എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി

അബൂദബി/അഹമ്മദാബാദ്: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന് പൊലിഞ്ഞ ബി.ജെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള അബൂദബി ആസ്ഥാനമായ വി.പി.എസ് ഗ്രൂപ്പ് സ്ഥാപക ചെയര്മാന് ഡോ. ഷംഷീര്‍ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാംപസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്പിച്ചവര്‍ക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് ഡോ. ഷംഷീറിന്റേത്.

ദുരന്തത്തില്‍ ജീവന് നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യന് രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള മാനവ് ഭാദു, ബാര്‍മറില്‍ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നുള്ള രാകേഷ് ഗോബര്‍ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്.
''കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു അവന്. ഞങ്ങളുടെ പ്രതീക്ഷ. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അവന് പീഡിയാട്രിക് ഹാര്‍ട്ട് സര്ജന് ആകണമെന്നായിരുന്നു ആഗ്രഹം. ഈ ദുരന്തം ഞങ്ങള്‍ക്ക് താങ്ങാനായില്ല. നാല് സഹോദരിമാരാണ് ഞങ്ങള്‍ക്ക്. അച്ഛന് രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ മുഴുവനും ചിറകിലേറ്റിയത്. അതിനാല്‍ തന്നെ, ഈ സഹായവും ഞങ്ങള്‍ക്ക് വളരെ വലുതാണ്'' അപകടത്തില്‍ മരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരന് വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.
അപകടത്തില്‍ ഉറ്റവരെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും സഹായം നല്കി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപ്പെട്ട ന്യൂറോ സര്‍ജറി റസിഡന്റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സര്‍ജിക്കല്‍ ഓങ്കോളജി റസിഡന്റ് ഡോ. നീല്‍കാന്ത് സുത്താര്‍, സഹോദരനെ നഷ്ടമായ ബി.പി.ടി വിദ്യാര്‍ത്ഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്.

പൊള്ളല്‍, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന 14 പേര്‍ക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നല്കി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന് നിര്‍ദേശിച്ചവര്‍ക്കാണ് ഇത് നല്‍കിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെല്‍വിന്‍ ഗമേറ്റി, ഡോ. പ്രഥം കോല്‍ച്ച, ഫാക്കല്‍റ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷ ബെന്‍, അവരുടെ 8 മാസം പ്രായമുള്ള മകന് തുടങ്ങിയവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ''ഈ ദുരന്തത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. മെഡിക്കല്‍ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്' കുടുംബങ്ങള്‍ക്ക് കൈമാറിയ കത്തില്‍ ഡോ. ഷംഷീര്‍ ഉറപ്പ് നല്കി.
ഇത്തരം വേളകളില്‍ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഐക്യ ദാര്ഢ്യമെന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു. സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തില്‍ മരിച്ച ബി.ജെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് ജീവനക്കാര്‍ പങ്കെടുത്തു.
ജൂണ്‍ 12നാണ് ബി.ജെ മെഡിക്കല്‍ കോളജിലെ അതുല്യം ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് എയര്‍ ഇന്ത്യ ഫ്ലൈറ്റ് 171 ഇടിച്ചിറങ്ങിയത്. വ്യക്തിപരമായി ആഘാതമേല്‍പ്പിച്ച സംഭവത്തില്‍ മെഡിക്കല്‍ സമൂഹം ഒപ്പമുണ്ടെന്നറിയിച്ച് ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ ജൂണ്‍ 17ന് സഹായ സന്നദ്ധതയറിയിച്ചു. പ്രഖ്യാപിച്ച് ഒരാഴ്ച്ച തികയുമ്പോള്‍ തന്നെ ഇത് എത്തിക്കാനായത് കുടുംബങ്ങള്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിന് ശേഷം അടച്ച കോളജിലെ അധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഉടനെയാണ് സഹായം നല്‍കാനായി ഡോ. ഷംഷീറിന്റെ നിര്‍ദേശ പ്രകാരം വി.പി.എസ് ഹെല്‍ത്ത് സംഘം അഹമ്മദാബാദില്‍ എത്തിയത്.
UAE-based healthcare entrepreneur and philanthropist Dr Shamsheer Vayalil’s team on Tuesday handed over cheques of financial aid to the kin of the students of the B J Medical College here who died in the June 12 Air India plane crash.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 3 days ago
കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും
Kerala
• 3 days ago
ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• 3 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 3 days ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• 3 days ago
കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• 3 days ago
ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും
uae
• 3 days ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• 3 days ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• 3 days ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• 3 days ago
സ്കൂൾ സമയമാറ്റം: 20 ലക്ഷം മദ്റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 3 days ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• 3 days ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 3 days ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• 3 days ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 3 days ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• 3 days ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 3 days ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 3 days ago
27കാരന് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• 3 days ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• 3 days ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• 3 days ago