
ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

കൊച്ചി: ആശുപത്രികളിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവർക്കും വ്യക്തമായി കാണാവുന്ന വിധം പ്രദർശിപ്പിക്കണമെന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്ട്രേഷനും നിയന്ത്രണവും) 2018-ലെ നിയമത്തിന് കേരള ഹൈക്കോടതി അംഗീകാരം നൽകി. ഈ നിയമത്തിലെയും ചട്ടങ്ങളിലെയും ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഐ.എം.എ സംസ്ഥാന ഘടകം, മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹരജികൾ തള്ളിക്കൊണ്ട് ജസ്റ്റിസ് ഹരിശങ്കർ വി. മേനോനാണ് നിയമത്തിന് ഉത്തരവിട്ടത്.
നിയമം പൊതുജനാരോഗ്യവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്ന് സർക്കാർ വാദിച്ചു. ചികിത്സാ നിരക്കുകൾ സുതാര്യമാക്കാനുള്ള നടപടിയാണ് ഈ വ്യവസ്ഥകളെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ഫീസ് നിരക്കുകളും പാക്കേജ് നിരക്കുകളും നിർവചിക്കാത്തതിനാൽ അധികൃതർക്ക് അനിയന്ത്രിത അധികാരം ലഭിക്കുന്നുവെന്നും, നിയമം ഭരണഘടനാവിരുദ്ധമാണെന്നും ഹരജിക്കാർ ആരോപിച്ചു. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാരിന് ഇത്തരമൊരു നിയമം പാസാക്കാൻ അവകാശമില്ലെന്നും, ദന്തരോഗ ആശുപത്രികളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും, സ്റ്റേറ്റ് കൗൺസിലിൽ രോഗികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന നിർദേശം പ്രായോഗികമല്ലെന്നും ഹരജിക്കാർ വാദിച്ചെങ്കിലും കോടതി ഇത് തള്ളി.
ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ
ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്ന നിയമവ്യവസ്ഥയിൽ യാതൊരു തെറ്റുമില്ലെന്ന് കോടതി വ്യക്തമാക്കി. ആശുപത്രികളുടെ രജിസ്ട്രേഷൻ റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം രോഗികളുടെ പ്രതിനിധികളെ സ്റ്റേറ്റ് കൗൺസിലിൽ ഉൾപ്പെടുത്താമെന്നും കോടതി നിർദേശിച്ചു.
ഹരജിക്കാർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിനെ അറിയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, മെഡിക്കൽ ലബോറട്ടറികൾ എന്നിവയുടെ രജിസ്ട്രേഷനും നിയന്ത്രണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് 2018ലെ നിയമം പാസാക്കിയത്. “ന്യായമല്ലാത്ത ഒരു നടപടിയും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിട്ടില്ല. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള നിയമത്തിന്റെ ഉദ്ദേശം ശരിയാണ്,” കോടതി വിലയിരുത്തി.
The Kerala High Court has upheld the Kerala Clinical Establishments Act, 2018, mandating hospitals to prominently display treatment and package rates in Malayalam and English. The court dismissed petitions from the Kerala Private Hospitals Association, IMA state unit, and others challenging certain provisions, affirming the law's aim to ensure public health and transparency. Hospitals can raise practical concerns with the government, and the court suggested including patient representatives in the State Council alongside medical associations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 3 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 3 days ago
കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 3 days ago
യുഎഇയിൽ പനി കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ
uae
• 3 days ago
വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി
Kerala
• 3 days ago
സ്ലീപ്പർ ബസിൽ പ്രസവിച്ച കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; 19-കാരിയും സുഹൃത്തും പിടിയിൽ
National
• 3 days ago
ഒരു ആപ്പ്, യുഎഇ മുഴുവൻ: പാർക്കിംഗ് ഫീസ് എളുപ്പമാക്കാൻ പാർക്കിൻ
uae
• 3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ
Kerala
• 3 days ago
പാലക്കാട് വീണ്ടും നിപ സ്ഥിരീകരണം; നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ
Kerala
• 3 days ago
പെരുമഴ പെയ്യും; പുതുക്കിയ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 3 days ago
ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കാരിന് തിരിച്ചടി; മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
Kerala
• 3 days ago
യുഎഇ ടൂറിസ്റ്റ് വിസ; ഒമാനില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഹോട്ടല്‍ ബുക്കിംഗ്, റിട്ടേണ്‍ ഫ്ളൈറ്റ് ടിക്കറ്റ് പരിശോധന കര്‍ശനമാക്കി
uae
• 3 days ago
വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്
Kerala
• 3 days ago
എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
Kerala
• 3 days ago
പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 3 days ago
കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും
Kerala
• 3 days ago
ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• 3 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 3 days ago
12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്
uae
• 3 days ago
കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത് അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം
International
• 3 days ago
വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍
qatar
• 3 days ago