'പുഴമുതല്‍ പുഴവരെ' 'പുനര്‍ജനി'ച്ചില്ല
ജില്ലാ ഭരണകൂടം വിഭാവനം ചെയ്ത 'പുനര്‍ജനി'യും കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'പുഴമുതല്‍ പുഴവരെ' പദ്ധതിയുമാണ് നിലച്ചത്
എടപ്പാള്‍: ഭാരതപ്പുഴയുടെ സംരക്ഷണത്തിനും വീ@െണ്ടടുപ്പിനുമായി ആവിഷ്‌കരിച്ച ര@ണ്ട് പദ്ധതികളും വെള്ളത്തിലായി.'പുനര്‍ജനി','പുഴമുതല്‍ പുഴവരെ' പദ്ധതികളാണ് എങ്ങുമെത്താതെ അവശേഷിച്ചത്. ജില്ലാ ഭരണകൂടമാണ് 'പുനര്‍ജനി' വിഭാവനം ചെയ്തതെങ്കില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു 'പുഴമുതല്‍ പുഴവരെ'. പുല്‍ക്കാടുകള്‍ നിറഞ്ഞ് നീര്‍ച്ചാലായി മാറിയ ഭാരതപ്പുഴയെ സംരക്ഷിക്കാനും പഴയകാല പ്രതാപത്തിലേക്ക് വീ@െണ്ടടുക്കാനുമായി മുന്‍ കലക്ടര്‍ എസ്.വെങ്കിടേശപതി വിഭാവനം ചെയ്ത പുനര്‍ജനി പദ്ധതിയാണ് മൂന്ന് സ്ഥലങ്ങളില്‍ മരത്തൈകള്‍ നട്ടതോടെ അവസാനിച്ചത്. പുഴയോരത്ത് കൈയേറ്റങ്ങള്‍ തിരിച്ചുപിടിച്ച് കരയിടിച്ചില്‍ തടയാനായി പുഴയുടെ ഇരുവശങ്ങളിലും മരങ്ങള്‍ വച്ചുപിടിപ്പിക്കുക എന്നായിരുന്നു പുനര്‍ജനിയുടെ പ്രധാനലക്ഷ്യം. ഇതിനുപുറമേ പുഴയെ ഇല്ലാതാക്കുന്ന പുല്‍ക്കാടുകള്‍ നീക്കം ചെയ്ത് വെള്ളം പരന്നൊഴുകാനുള്ള സൗകര്യമൊരുക്കലും പദ്ധതിയില്‍ ഉ@ണ്ടായിരുന്നു.
എന്നാല്‍, തവനൂരിലെ ബ്രഹ്മക്ഷേത്രക്കടവ്, ബന്ദര്‍കടവ്, ചെമ്പിക്കല്‍ എന്നിവിടങ്ങളില്‍ ഏതാനും മുളന്തൈകള്‍ നടുന്നതൊഴിച്ചാല്‍ ഒരുവിധ പുഴസംരക്ഷണവും നടന്നിട്ടില്ല. ജൂണ്‍മാസത്തിനുശേഷം പുനര്‍ജനിയുമായി ബന്ധപ്പെട്ട യോഗങ്ങളും നടന്നിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാ@ണ്ടി വിഭാവനം ചെയ്ത പുഴമുതല്‍ പുഴവരെ പദ്ധതിയും ഏതാ@ണ്ട് നിലച്ചമട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."