HOME
DETAILS
MAL
ഉത്തരാധുനിക ആശയങ്ങള്‍ വരും തലമുറയെ എങ്ങനെ സ്വാധീനിക്കുമെന്ന് പഠിക്കണം: ഡോ. ഒബര്‍ലിന്‍
backup
September 05 2016 | 23:09 PM
തിരൂര്‍: മലയാള സര്‍വകലാശാലയില്‍ ഉത്തരാധുനികതയും സാഹിത്യത്തിലെ പൂര്‍വകാല മിത്തുകളും എന്ന വിഷയത്തില്‍ ജര്‍മന്‍ ഗവേഷകനും എഴുത്തുകാരനുമായ ഡോ. ജറാര്‍ഡ് ഒബര്‍ലിന്‍ പ്രഭാഷണം നടത്തി. ഉത്തരാധുനിക ആശയങ്ങള്‍ വരും തലമുറയെ എങ്ങനെ സ്വാധീനിക്കുമെന്ന് പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ കൃതികളെ അടിസ്ഥാനമാക്കി ഉത്തരാധുനികതയുടെ പശ്ചാത്തലം വിവരിച്ച അദ്ദേഹം മതം, തത്വചിന്ത, രാഷ്ട്രീയ ദര്‍ശനങ്ങള്‍ എന്നീ മേഖലകളെ ഉത്തരാധുനികത എങ്ങനെ മാറ്റിമറിച്ചുവെന്നും വിശദീകരിച്ചു. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ സംസാരിച്ചു. സര്‍വകലാശാലയിലെ അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും പങ്കെടുത്തു. സംവാദത്തില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഡോ. ജറാര്‍ഡ് ഒബര്‍ലിന്‍ മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."