HOME
DETAILS
MAL
മാന്‍വേട്ട കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ വനം വകുപ്പിനുമുന്നില്‍ കീഴടങ്ങി
backup
September 05 2016 | 23:09 PM
നിലമ്പൂര്‍: എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പെട്ട കല്ലുണ്ട വനമേഖലയില്‍ നിന്നും മലമാനെ വേട്ടയാടിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ വനം വകുപ്പിനു മുന്നില്‍ കീഴടങ്ങി. പുലാമന്തോള്‍ ചെമ്മലശ്ശേരി മുഹമ്മദ് ജിഷാദ്(26), എരുമമുണ്ട ചെമ്പന്‍കൊല്ലി ഓത്തുപള്ളിക്കല് നൗഫല്‍(30) എന്നിവരാണ് എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ എസ് അനീഷിനു മുന്നില്‍ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ മുജീബിന് വേണ്ടി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ മെയ് 15നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി പുത്തലത്ത് അബ്ദുള്‍ മജീദിന്റെ വീട്ടില്‍നിന്നും മാനിറച്ചി പിടിച്ചെടുക്കുകയും മജീദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതികളെ മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."