HOME
DETAILS

തുഞ്ചത്ത് ജ്വല്ലേഴ്‌സിന്റെ കോടികളുടെ നിക്ഷേപ തട്ടിപ്പിനെതിരേ ഏജന്റുമാര്‍ രംഗത്ത്

  
backup
September 05 2016 | 23:09 PM

%e0%b4%a4%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8


തിരൂര്‍: തവണകളായി പണമടച്ചാല്‍ പണിക്കൂലിയില്ലാതെ സ്വര്‍ണാഭരണങ്ങള്‍ നല്‍കാമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി ഏജന്റുമാര്‍ മുഖേന കോടിക്കണക്കിനു രൂപ ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത് തട്ടിപ്പു നടത്തിയ തിരൂര്‍ തുഞ്ചത്ത് ജ്വല്ലേഴ്‌സ് എം.ഡി മുതിയേരി ജയചന്ദ്രനും 14 ഡയറക്ടര്‍മാര്‍ക്കുമെതിരേ ഏജന്റുമാര്‍ രംഗത്ത്. വഞ്ചിക്കപ്പെട്ടവര്‍ക്കു പണമോ ജ്വല്ലറിയിലേക്ക് അടച്ച തുകയ്ക്ക് ആനുപാതികമായുള്ള സ്വര്‍ണാഭരണങ്ങളോ ഉടന്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാണ് ഏജന്റുമാര്‍ രംഗത്തുവന്നിരിക്കുന്നത്. ജ്വല്ലറിയുടെ സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ പണം നഷ്ടപ്പെട്ടവര്‍ക്കു നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, തിരൂര്‍, താനൂര്‍ എം.എല്‍.എമാര്‍, ഡി.വൈ.എസ്.പി എന്നിവര്‍ക്കു പരാതി നല്‍കുമെന്ന് ഏജന്റുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജ്വല്ലറി എം.ഡി വഞ്ചിക്കുകയായിരുന്നുവെന്നും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു നടപടികള്‍ തുടങ്ങിയപ്പോള്‍ തങ്ങളെ പലവിധത്തില്‍ ഭീഷണിപ്പെടുത്തുകയാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഏജന്റുമാര്‍ പറഞ്ഞു. ജ്വല്ലറിയ്ക്ക് 36 കോടിയും 300 കിലോ തങ്കവും ആസ്തിയുണ്ടെന്നും കമ്പനിയ്ക്ക് ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നും പറഞ്ഞാണ് എം.ഡിയുടെ നേത്യത്വത്തില്‍ ഏജന്റുമാരെ പരിധിയില്ലാതെ ചേര്‍ത്തത്. ഇവര്‍ മുഖേന കോടികള്‍ പിരിച്ചെടുത്തു മുങ്ങുകയായിരുന്നു ലക്ഷ്യമെന്ന് തട്ടിപ്പു പുറത്തായപ്പോഴാണ് മനസിലായതെന്ന് ഏജന്റുമാര്‍ പറഞ്ഞു.
ഏജന്റായവരോടെല്ലാം 100 രൂപയുടെ രണ്ട് ബ്ലാങ്ക് മുദ്രപത്രവും രണ്ട് ബ്ലാങ്ക് ചെക്കും തിരിച്ചറിയല്‍ കാര്‍ഡിന്റെ രണ്ടു പകര്‍പ്പും ജ്വല്ലറി മാനേജ്‌മെന്റ് വാങ്ങിയിട്ടുണ്ട്. പുതിയ സ്ഥാപനങ്ങളില്‍ ഓഹരി നല്‍കാമെന്നു വിശ്വസിപ്പിച്ച് ചിലരുടെ ഭൂമിയുടെ ആധാരം പോലും പണയപ്പെടുത്തി എം.ഡി വായ്പയെടുത്തിട്ടുണ്ടെന്നും ഏജന്റുമാര്‍ പറയുന്നു. ആയിരത്തില്‍പ്പരം വരുന്ന ഏജന്റുമാര്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും അതിനാല്‍ ജനങ്ങളോട് വാങ്ങിയ പണവും സ്വര്‍ണവും ഉടനടി തിരികെ നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നുമാണ് ആവശ്യം. ബന്ധപ്പെട്ട രേഖകളുമായി തിരൂര്‍ പൊലിസില്‍ അപേക്ഷ നല്‍കിയാല്‍ പണം തിരികെ നല്‍കാമെന്ന് ജ്വല്ലറി മാനേജ്‌മെന്റ് പത്രപരസ്യം നല്‍കിയതു പ്രകാരം അയ്യായിരത്തോളം പരാതി അടങ്ങിയ അപേക്ഷകള്‍ നിലവില്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെയായിട്ടും പണമോ സ്വര്‍ണമോ തിരികെ നല്‍കാന്‍ നടപടിയുണ്ടായിട്ടില്ല. പ്രശ്‌നം പരിഹരിച്ചിട്ടില്ലെങ്കില്‍ ശക്തമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് സി. കൃഷ്ണന്‍കുട്ടി, പി. അബൂബക്കര്‍, യു. കൃഷ്ണന്‍കുട്ടി, എന്‍. റീജ, ടി. ഷക്കീല, എം. ജലീല എന്നിവര്‍ വ്യക്തമാക്കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago