
ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിലെ 'മതേതര', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകളെച്ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭരണകക്ഷിയായ ബിജെപിയെയും അവരുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘത്തെയും (ആർ.എസ്.എസ്) രൂക്ഷമായി വിമർശിച്ചു. ഭരണഘടനയ്ക്ക് പകരം 'മനുസ്മൃതി' നടപ്പാക്കാനാണ് ആർ.എസ്.എസും ബിജെപിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
"ആർ.എസ്.എസിന്റെ മുഖംമൂടി വീണ്ടും അഴിഞ്ഞുവീണിരിക്കുന്നു. ഭരണഘടന സമത്വം, മതേതരത്വം, നീതി എന്നിവയെക്കുറിച്ച് സംസാരിക്കുന്നതിനാൽ അത് അവരെ അലോസരപ്പെടുത്തുന്നു. ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതിയാണ്," രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അരികുവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും അവകാശങ്ങൾ കവർന്നെടുത്ത് അവരെ വീണ്ടും അടിമകളാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഭരണഘടനയെപ്പോലുള്ള ശക്തമായ ആയുധം ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുക എന്നതാണ് അവരുടെ യഥാർത്ഥ അജണ്ട," രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. "ഈ സമീപനം ആർ.എസ്.എസ് ഉപേക്ഷിക്കണം. അവരെ ഒരിക്കലും വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ദേശസ്നേഹിയായ ഓരോ ഇന്ത്യക്കാരനും അവസാന ശ്വാസം വരെ ഭരണഘടനയെ സംരക്ഷിക്കും," രാഹുൽ ഗാന്ധി ഉറപ്പിച്ചു പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലം
1976-ൽ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്ത 'മതേതര', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ആവശ്യപ്പെട്ടതാണ് വിവാദത്തിന് തിരികൊളുത്തിയത്. വ്യാഴാഴ്ച അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവെ "ബാബാ സാഹിബ് അംബേദ്കർ രൂപകൽപ്പന ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഒരിക്കലും ഉണ്ടായിരുന്നില്ലയെന്നും അടിയന്തരാവസ്ഥക്കാലത്ത്, മൗലികാവകാശങ്ങൾ നിർത്തിവയ്ക്കപ്പെടുകയും പാർലമെന്റ് പ്രവർത്തനരഹിതമാവുകയും ജുഡീഷ്യറി ദുർബലമാവുകയും ചെയ്തപ്പോൾ ഈ വാക്കുകൾ ചേർത്തതാണെന്നും ഹൊസബാലെ പറഞ്ഞു.
വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ പോലൊരു രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം ശാശ്വതമാണോയെന്നും ഒരു പ്രത്യയശാസ്ത്രമെന്ന നിലയിൽ സോഷ്യലിസം ഇന്ത്യയ്ക്ക് ശാശ്വതമാകുമോ എന്ന "ആർ.എസ്.എസിന്റെ അപൽകൃത പരാമർശം കോൺഗ്രസിന്റെ രോഷം വിളിച്ചുണർത്തുകയാണുണ്ടായത്. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ ഈ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടുത്തിയതിനെ വിമർശിക്കുന്നവർ, ഭേദഗതിയുടെ നിയമസാധുതയെ ചോദ്യം ചെയ്യുന്നു.
കോൺഗ്രസിന്റെ പ്രതികരണം
"2024 നവംബർ 25-ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഈ വിഷയത്തിൽ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ആ വിധി വായിക്കാൻ ആർ.എസ.എസ് നേതാവിനോട് ആവശ്യപ്പെടുന്നത് അമിതമായ ഒരു ചോദ്യമാണോ?" എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ കുറിച്ചു. കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആവർത്തിച്ച് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ രാഹുൽ ഗാന്ധി ഭരണഘടനയുടെ ചുവന്ന പുസ്തകം ഉയർത്തിക്കാട്ടി ഈ ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു.
കോടതിയുടെ നിലപാട്
2024-ലെ ഒരു വിധിയിൽ, "മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണ്" എന്ന് 1973-ലെ കേശവാനന്ദ ഭാരതി, 1994-ലെ എസ്.ആർ. ബൊമ്മൈ കേസുകൾ ഉൾപ്പെടെയുള്ള മുൻകാല തീരുമാനങ്ങളെ ഉദ്ധരിച്ച് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 'സോഷ്യലിസ്റ്റ്' എന്ന വാക്കിനെ "സാമ്പത്തിക നയങ്ങളിൽ മാത്രം പരിമിതപ്പെടുത്തരുത്. അത് ഒരു ക്ഷേമരാഷ്ട്രമാകാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു," എന്നും കോടതി വിശദീകരിച്ചു. "44 വർഷങ്ങൾക്ക് ശേഷം 'സോഷ്യലിസ്റ്റ്', 'മതേതര' എന്നീ വാക്കുകൾ ആമുഖത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു," എന്ന് കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• 3 days ago
ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം
Kerala
• 3 days ago
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ
auto-mobile
• 3 days ago
ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു
Cricket
• 3 days ago
സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്
International
• 3 days ago
ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു
International
• 3 days ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 3 days ago
എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി
Cricket
• 3 days ago
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Kerala
• 3 days ago
പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ
Kerala
• 3 days ago
ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം
uae
• 3 days ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്
Cricket
• 3 days ago
ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു
National
• 3 days ago
സായിദ് മുതൽ ഇൻഫിനിറ്റി വരെ: യുഎഇയിലെ പ്രധാനപ്പെട്ട പാലങ്ങളെക്കുറിച്ച് അറിയാം
uae
• 3 days ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• 3 days ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 3 days ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 3 days ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 3 days ago
മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി
National
• 3 days ago
നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 3 days ago
നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• 3 days ago