കൈത്തറിക്ക് വിദേശത്തുള്‍പ്പെടെ വിപണിക്ക് ശ്രമിക്കും: മന്ത്രി ഇ.പി ജയരാജന്
കണ്ണൂര്‍: മറ്റേത് ടെക്സ്റ്റയില്‍ ഉല്‍പ്പന്നങ്ങളോടും മത്സരിക്കാനുള്ള ശേഷി ഇപ്പോള്‍ കൈത്തറി ഉല്പ്പന്നങ്ങള്ക്കുണ്ടെന്നും കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലുള്‍പ്പെടെ വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്. പൊലിസ് മൈതാനിയില്‍ ഓണത്തോടനുബന്ധിച്ച് ആരംഭിച്ച കൈത്തറി മേളയിലെ ജൈവ കൈത്തറി ഉല്‍പ്പന്ന പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 300 കോടി രൂപയിലധികം ചെലവഴിച്ച് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരു സെറ്റ് കൈത്തറി യൂനിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കൈത്തറി-ഖാദി മേഖലയിലുള്‍പ്പെടെ തൊഴിലാളികള്‍ക്ക് 600 രൂപ മിനിമം കൂലി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."