ശമ്പളം നല്‍കുന്നതിന് ഒരു കോടി അനുവദിച്ചു
ഇരിട്ടി: 240 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ 102 തൊഴിലാളികളെ സ്ഥിരപ്പെടുത്തിയുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ ഉത്തരവ് നടിപ്പാക്കണമെന്നാവശ്യപ്പെട്ട് ആറളം ഫാം വര്‍ക്കേഴ്സ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ 36 ദിവസമായി നടത്തിവരുന്ന നിരാഹാര സത്യഗ്രഹം ഇന്ന് അവസാനിപ്പിക്കും. ആറളം ഫാം അധികൃതരും സമര സമിതി നേതാക്കളും കലക്ടറുടെ ചേമ്പറില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ധാരണയാത്. 102 തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും സ്ഥിരം തൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ചെയ്യും. ജൂലൈയിലെ പരിഷ്കരിച്ച ശമ്പളം രണ്ട് ദിവസത്തിനകം നല്‍കാനും തീരുമാനമായി. ഇതോടനുബന്ധിച്ച് ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിന് ഒരു കോടി രൂപ ഫാം അധികൃതര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കും. ചര്‍ച്ചയില്‍ ആറളം ഫാം എം.ഡി ടി.കെ വിശ്വനാഥന് നായര്‍, സമര സമിതി നേതാക്കാളയ ബിനോയ് കുര്യന്, എന്‍.കെ സുകുമാരന്‍, കെ.കെ ജനാര്ദനന്, പി.ടി ജോസ്, പി.കെ രാമചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."