
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നിട്ടില്ല; ഒരു മാസം കൊണ്ട് ബോംബുണ്ടാക്കാനാകും, ട്രംപിന്റെ വാദം തള്ളി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി

ജനീവ: ഇറാനിലെ ആണവ കേന്ദ്രത്തില്‍ യു.എസ് നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതിക്ക് കാര്യമായ നാശനഷ്ടമില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) മേധാവി റാഫായേല്‍ ഗ്രോസി. ആണവ കേന്ദ്രം പൂര്‍ണമായി തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇറാനും പെന്റഗണ്‍ ഇന്റലിജന്‍സും ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവകേന്ദ്രം പൂര്‍ണമായി തകര്‍ത്തുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇറാന് ഇനി ആണവ ബോംബുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ട്രംപും യു.എസ് ഭരണകൂടവും പറയുന്നത്.
എന്നാല്‍ ഇറാന്റെ ആണവ കേന്ദ്രത്തില്‍ യു.എസ് ബോംബിട്ടതിനെ തുടര്‍ന്നുള്ള നാശനഷ്ടം പെരുപ്പിച്ച് കാട്ടുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുറന്നു പറഞ്ഞാല്‍ അവിടെ എല്ലാം തകര്‍ത്തു എന്ന് പറയാനോ ഇനിയൊന്നും ശേഷിക്കുന്നില്ല എന്നു പറയാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 13 നാണ് ഇസ്‌റാഈല്‍ ആദ്യമായി ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. മൂന്നു ആണവ കേന്ദ്രത്തിനും സമീപത്തെ കെട്ടിടത്തില്‍ ബോംബിടുകയായിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കയാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആണവ കേന്ദ്രത്തിനു സമീപം വര്‍ഷിച്ചത്.
ഒരു മാസം കൊണ്ട് തന്നെ ഇറാന് അറ്റകുറ്റപ്പണി നടത്തി ആണവ ബോംബുണ്ടാക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ആണവോര്‍ജ ഏജന്‍സിയും പറയുന്നത്. നേരത്തേ ഒരു മാസത്തിനകം ഇറാന് ആണവ ബോംബ് നിര്‍മിക്കാന്‍ കഴിയുമെന്ന് പെന്റഗണിന്റെ ഇന്റലിജന്‍സും പറഞ്ഞിരുന്നു. ഇറാന്‍ ആണവ സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോയാല്‍ വീണ്ടും ബോംബിടുമെന്നും യു.എസ് ഭീഷണിമുഴക്കിയിരുന്നു.
അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ചര്‍ച്ചചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും അമേരിക്കയും ഇസ്‌റാഈലും ഇറാനെതിരേ നടത്തിയ സമീപകാല ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷ സാഹചര്യത്തിലുമാണ് ചര്‍ച്ച കേന്ദ്രീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഫോണ്‍ സംഭാഷണത്തിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ജയ്ശങ്കര്‍ സ്വാഗതം ചെയ്യുകയും പ്രാദേശിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
The head of the UN’s nuclear watchdog says US strikes on Iran fell short of causing total damage to its nuclear program and that Tehran could restart enriching uranium “in a matter of months,” contradicting President Donald Trump’s claims the US set Tehran’s ambitions back by decades.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 3 days ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 3 days ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 3 days ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 3 days ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 3 days ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 3 days ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 3 days ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 3 days ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 3 days ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 3 days ago
ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'
International
• 3 days ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 3 days ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 3 days ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 3 days ago
തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ
National
• 3 days ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 3 days ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 3 days ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 3 days ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 3 days ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 3 days ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 3 days ago