HOME
DETAILS
MAL
ജൂബിലിഹാള്‍ ഉദ്ഘാടനം ഒന്‍പതിന്
backup
September 05 2016 | 23:09 PM
പയ്യന്നൂര്‍: അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് നിര്‍മിച്ച സില്‍വര്‍ ജൂബിലി ഹാളിന്റെയും വിവിധ രോഗങ്ങളാല്‍ അവശത അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായുള്ള സാന്ത്വന സ്പര്‍ശം പദ്ധതിയുടെയും ഉദ്ഘാടനം ഒന്‍പതിന് നടക്കും. മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാന്ത്വന സ്പര്‍ശം പദ്ധതി സി കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെറുകിട വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം ദേവസ്യ മേച്ചേരി നിര്‍വ്വഹിക്കും. ഒന്‍പതിന് വൈകുന്നേരം നടത്തുന്ന പരിപാടിയില്‍ ചേമ്പര്‍ പ്രസിഡന്റ് കെ.യു. വിജയകുമാര്‍ അധ്യക്ഷനാകും. കെ.യു വിജയകുമാര്‍, എം.പി തിലകന്, വി നന്ദകുമാര്‍, എം.കെ തയ്യില്‍, കെ.വി ബാബുരാജ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."