HOME
DETAILS

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

  
Farzana
June 30 2025 | 04:06 AM

Gaza Under Fire 72 Killed in Israeli Strikes Hospitals Overwhelmed Amid Forced Evacuations

ഗസ്സ: ഗസ്സയില്‍ നരനായാട്ട് രൂക്ഷമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ വിവിധ ഇടങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ 72 പേരെയാണ് കൊലപ്പെടുത്തിയത്. ഭക്ഷണം കാത്തു നില്‍ക്കുന്നവരും ഇതില്‍ ഉള്‍പെടുന്നു. ഗസ്സ സിറ്റിയില്‍ മാത്രം 47 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗസ്സ സിറ്റിയിലെ അല്‍-അഹ്‌ലി ആശുപത്രി പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞെന്ന് അല്‍ജസീറ ലേഖകന്‍ മുആദ് അല്‍ കഹ്‌ലൂത് റിപ്പോര്‍ട്ട് ചെയ്യുന്നു.  അങ്ങേയറ്റം 'ദുരന്തകരമായ' കാഴ്ചകളാണ് ആശുപത്രിയിലെന്ന് അദ്ദേഹം വ്യക്തമാക്കി. സെയ്തൂണ്‍, സാബ്ര അല്‍-സാവിയ മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ഡസന്‍ കണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തിയിരിക്കുന്നത്. മതിയായ ചികിത്സാ സൗകര്യങ്ങളോ ആവശ്യത്തിന് ബെഡുകളോ ഇവിടെയില്ല. പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ നിലത്ത് കിടക്കുകയാണ് - അദ്ദേഹം പറഞ്ഞു. 

ഗസ്സ സിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു ഇസ്‌റാഈല്‍ സൈന്യം. അവിടെ വിതരണം ചെയ്ത ലഘുലേഖകളില്‍ തെക്കന്‍ ഭാഗങ്ങളിലേക്ക് നീങ്ങാനാണ് നിര്‍ദേശമുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്. ലഘുലേഖകള്‍ വിതരണം ചെയ്ത ശേഷം രൂക്ഷമായ ആക്രമണം അഴിച്ചു വിടുക എന്നതും ഇവിടെ പതിവായി നടക്കുന്ന സയണിസ്റ്റ് ക്രൂരതയാണ്- മുആദ് ചൂണ്ടിക്കാട്ടി. 

ഞായറാഴ്ച സമൂഹ മാധ്യമം വഴിയും വടക്കന്‍ ഗസ്സയില്‍നിന്നും മധ്യ ഗസ്സയില്‍നിന്നും വീടുവിട്ടുപോകാന്‍ ഫലസ്തീനികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. പതിനായിരങ്ങള്‍ കഴിയുന്ന ജബലിയ അഭയാര്‍ഥി ക്യാംപ് പൂര്‍ണമായി ഒഴിയണമെന്നും ഗസ്സ സിറ്റിയിലെ മിക്ക ഭാഗങ്ങളും വിടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇരു മേഖലകളിലും സൈനിക നീക്കം ശക്തമാക്കുകയാണെന്നും എല്ലാവരും തെക്കന്‍ ഗസ്സയിലെ അല്‍മവാസിയിലേക്ക് നാടുവിടണമെന്നും മുന്നറിയിപ്പിലുണ്ട്. ഒരു ഘട്ടത്തില്‍ പൂര്‍ണമായി ഒഴിപ്പിക്കപ്പെട്ട വടക്കന്‍ ഗസ്സയില്‍ ഈ വര്‍ഷാദ്യം നിലവില്‍വന്ന വെടിനിര്‍ത്തലിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഫലസ്തീനികള്‍ തിരിച്ചെത്തിയിരുന്നു. ഇവരെയാണ് സൈനിക നീക്കം പറഞ്ഞ് ഇപ്പോള്‍ കൂട്ടമായി കുടിയൊഴിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം 37 പേരെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. ഇതില്‍ ഭക്ഷണം വാങ്ങാന്‍ വരിനിന്നവരും ഉള്‍പ്പെടും. ഗസ്സയിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്റാഈല്‍ വ്യോമാക്രമണം നടത്തി. സെയ്ത്തൂന് സമീപം അലിവ, ഹജ്ജാജ്, ഗറാബി എന്നിവിടങ്ങളില്‍ കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ത്തു. റഫയുടെ വടക്കുള്ള ജി.എച്ച്.എഫ് കേന്ദ്രത്തില്‍ ഭക്ഷണത്തിന് വരിനിന്ന അഞ്ചു പേരെയും ഇസ്റാഈല്‍ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം മാത്രം ഗസ്സയില്‍ 88 പേരെ ഇസ്റാഈല്‍ കൊലപ്പെടുത്തിയിരുന്നു. 365 പേര്‍ക്ക് പരുക്കേറ്റു.

അതിനിടെ, ഹമാസിന്റെ പ്രത്യാക്രമണത്തില്‍ വടക്കന്‍ ഗസ്സയില്‍ ഇസ്റാഈല്‍ സൈനികന്‍ കൊല്ലപ്പെട്ടു. യിസാറായേല്‍ നതാന്‍ റോസെന്‍ഫെല്‍ഡ് (20) ആണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍ ഇതുവരെ 800 ഇസ്റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
അഴിമതിക്കേസിന്റെ വിചാരണയില്‍ തനിക്ക് പിന്തുണ നല്‍കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ട്രംപിനൊപ്പം മിഡില്‍ ഈസ്റ്റ് ഗ്രേറ്റ് എഗൈന്‍ നടപ്പാക്കുമെന്ന് നെതന്യാഹു പറഞ്ഞു. നെതന്യാഹു യുദ്ധസമയത്ത് രാജ്യത്തെ നയിച്ച യോദ്ധാവാണെന്നും അഴിമതി കേസില്‍ അദ്ദേഹത്തിന് മാപ്പു നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജറൂസലേം കോടതി നെതന്യാഹുവിന്റെ വിചാരണ നീട്ടിവയ്ക്കുകയും ചെയ്തു.

നേരത്തെ കോടതി വിചാരണ നീട്ടണമെന്ന ഹരജി തള്ളിയിരുന്നു. നെതന്യാഹു മൊസാദ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മേധാവിയായതിനാല്‍ ഈ സമയത്ത് അദ്ദേഹത്തിന് നിരവധി ചുമതലകളുണ്ടെന്ന ഹരജിയാണ് കോടതി അംഗീകരിച്ചത്. എക്സിലാണ് ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു പോസ്റ്റിട്ടത്.2019 ലെ അഴിമതിക്കേസിലാണ് നെതന്യാഹു വിചാരണ നേരിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  2 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  2 days ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  2 days ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  2 days ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  2 days ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  2 days ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  2 days ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  2 days ago