കാട്ടാമ്പള്ളിയില്‍ കൃഷി പുനരാരംഭിക്കണം: കിസാന്‍സഭ
തലശ്ശേരി: കാട്ടാമ്പള്ളി പ്രദേശത്ത് കൃഷി പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയില്‍ ഓഫിസര്‍മാരില്ലാത്ത എല്ലാ കൃഷിഭവനുകളിലും അടിയന്തരമായും കൃഷി ഓഫിസര്‍മാരെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ദേശീയ കൗണ്‍സിലംഗം സി.എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കൃഷിക്കാരുടെ ആത്മഹത്യ ഉണ്ടാവുകയില്ലെന്നുറപ്പാക്കി കൃഷിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികളും പരിപാടികളുമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കോടീശ്വരന്‍മാര്‍ കോടിക്കണക്കിന് രൂപ ബാങ്കുകളില്‍ കുടിശികയാക്കി വിലസുമ്പോള്‍ അന്‍പതിനായിരം രൂപ വായ്പയെടുത്ത കര്‍ഷകര്‍ ജയിലില്‍ കഴിയേണ്ടി വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കണ്ണാടിയന്‍ ഭാസ്‌ക്കരന്‍ രക്തസാക്ഷി പ്രമേയവും കെ നാണു മാസ്റ്റര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആദ്യകാല നേതാക്കളായ എ ബാലകൃഷ്ണന്‍, എം നാരായണന്‍, കര്‍ഷക അവാര്‍ഡ് ജേതാക്കളായ ഇ.കെ നായനാര്‍, വി മഹേഷ്, സി.ആര്‍ സൗമിനി എന്നിവരെ സി.എന്‍ ചന്ദ്രന്‍ ഉപഹാരം നല്‍കി ആദരിച്ചു. ഭാരവാഹികള്‍: കെ.പി കുഞ്ഞികൃഷ്ണന്‍(ജില്ലാപ്രസി,), എ പ്രദീപന്‍(സെക്ര,), പന്തക്ക ഗോവിന്ദന്‍, പി.കെ മധുസൂദനന്‍, കെ ഗോപാലന്‍ (വൈസ് പ്രസി.), സി.പി ഷൈജന്‍, എം ഗംഗാധരന്‍, കണ്ണാടിയന്‍ ഭാസ്‌കരന്‍ (ജോ. സെക്ര.), ടി.കെ ഗംഗാധരന്‍(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."