അസ്അദിയ്യ സമ്മേളനം: വിപുലമായ ഒരുക്കങ്ങള്‍
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ അസ്അദിയ്യ ഇസ്‌ലാമിയ്യ സ്ഥാപന സമുച്ഛയങ്ങളുടെ 25ാം വാര്‍ഷികവും ഏഴാം സനദ് ദാന സമ്മേളനവും തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി സമസ്ത ജില്ലാ കമ്മിറ്റി പോഷക സംഘടനകളുടെ നേതൃസംഗമം കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ചു. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷനായി. അഹ്മദ് തേര്‍ലായി സമ്മേളന പ്രൊജക്ട് അവതരിപ്പിച്ചു.
മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല മൗലവി വിവിധ പോഷക സംഘടനയെ പ്രതിനിധീകരിച്ച് എസ്.കെ ഹംസ ഹാജി, അബ്ദുസമദ് മുട്ടം, ഇബ്രാഹിം ബാഖവി പൊന്ന്യം, കെ.കെ മുഹമ്മദ്, ബഷീര്‍ അസ്അദി, കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, മുഹമ്മദ് ബ്‌നു ആദം, എ.കെ അബ്ദുല്‍ ബാഖി സംസാരിച്ചു. സയ്യിദ് കുഞ്ഞിസീതി തങ്ങള്‍, കുറുവോളി മമ്മു ഹാജി, പാലത്തായി മൊയ്തു ഹാജി, കെ മുഹമ്മദ് ശരീഫ് ബാഖവി, ബ്ലാത്തൂര്‍ അബ്ദുറഹ്മാന്‍ ഹൈതമി, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മലയമ്മ അബൂബക്കര്‍ ബാഖവി, യൂസുഫ് ബാഖവി മൊറയൂര്‍, ടി.പി യൂസുഫ് ബാഖവി, ഉമര്‍ നദ്‌വി തോട്ടിക്കല്‍, ഉസ്മാന്‍ ഹാജി വേങ്ങാട്, കെ.കെ സൂപ്പി ഹാജി, എ.പി ഇസ്മാഈല്‍, റസാഖ് പാനൂര്‍, അഷ്‌റഫ് ബംഗാളി മൊഹല്ല, സത്താര്‍ വളക്കൈ, ആര്‍ അബ്ദുല്ല ഹാജി, നജീബ് മുട്ടം, അബ്ദുല്‍ കരീം അല്‍ ഖാസിമി, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, ലത്തീഫ് ഇടവച്ചാല്‍, വി.പി ഷഹീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."