പയ്യന്നൂരിലും പെരളശ്ശേരിയിലും ബസ് യാത്രക്കിടെ മാല കവര്‍ച്ച
പയ്യന്നൂര്‍/കണ്ണൂര്‍: പയ്യന്നൂരിലും പെരളശ്ശേരിയിലും ബസ് യാത്രക്കിടെ സ്ത്രീകളുടെ മാല കവര്‍ന്നു. കരിവെള്ളൂര്‍ തെരുവിലെ കെ.വി മനോജിന്റെ ഭാര്യ കെ ലതിക(32)യുടെ മൂന്നര പവന്റെ താലിമാലയാണ് കരിവെള്ളൂരില്‍ നിന്നു പയ്യന്നൂരിലേക്ക് കെ.എസ്.ആര്.ടി.സി ബസില്‍ വരവെ കവര്‍ന്നത്. ബസിറങ്ങുമ്പോഴാണ് മാല നഷ്ടപ്പെട്ടത് മനസിലായത്. കോറോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൗണ്‍സിലിങ് സെന്ററിലെ ജീവനക്കാരിയാണ് ലതിക. പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്കി.
പെരളശ്ശേരി റെയ്ഡ്കോയിലെ ജീവനക്കാരി വേങ്ങാട് മെട്ടയിലെ ആര്.പി ഉഷയുടെ അഞ്ചുപവന്റെ മാലയാണു കവര്‍ന്നത്. ഇന്നലെ രാവിലെ കിണവക്കലില്‍ നിന്നു മൂന്നുപെരിയയിലേക്കുള്ള യാത്രാമധ്യേ മാധവി ബസില്‍ വച്ചായിരുന്നു സംഭവം. ചാല ബസ്സ്റ്റോപ്പില്‍ നാടോടി സ്ത്രീ ഇറങ്ങിയിരുന്നതായി സംശയിക്കുന്നു. കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ നല്കിയ പരാതി ചക്കരക്കല്‍ പൊലിസിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."