HOME
DETAILS
MAL
അനധികൃതമായി വനത്തില്‍ പ്രവേശിച്ചവര്‍ക്കു പിഴ ചുമത്തി
backup
September 06 2016 | 00:09 AM
ഗൂഡല്ലൂര്‍: രാത്രി സമയത്ത് വനത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരേ വനംവകുപ്പ് 50,000 രൂപ പിഴ ചുമത്തി. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശികളായ നാഗരാജ് (21), മൂര്‍ത്തി (30), സുനില്‍ (21), മിതൂസ് (21), പ്രസന്നന് (31) എന്നിവരുടെ മേലിലാണ് തൊപ്പക്കാട് ഫോറസ്റ്റ് റെയ്ഞ്ചര്‍ ആരോഗ്യസ്വാമി പിഴ ചുമത്തിയത്. വനത്തില്‍ പ്രവേശിക്കുന്നതിന് സഹായം ചെയ്ത തൊപ്പക്കാട് സ്വദേശിയായ ആദിവാസിയായ ബൊമ്മന്റെ മേല്‍ വനം വകുപ്പ് 3,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തൊപ്പക്കാടിലെ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റിസോര്‍ട്ടില്‍ തങ്ങിയാണ് സംഘം രാത്രി ചുറ്റാനിറങ്ങിയത്. വനമേഖലയില്‍ റോന്ത് ചുറ്റുകയായിരുന്ന വനപാലകരാണ് അസമയത്ത് പാതയോരത്ത് സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."