എച്ച്.ഐ.വി ബാധിതരുടെ ആനുകൂല്യങ്ങള്‍; വിതരണത്തിന് നടപടികളായില്ല ആനുകൂല്യ വിതരണം നിലച്ചിട്ട് ഒന്നര വര്‍ഷം
മാനന്തവാടി: വിവിധ ക്ഷേമ പെന്‍ഷനുകളുള്‍പ്പെടെ ഗുണഭോക്താക്കള്‍ക്ക് വീടുകളിലെത്തിച്ച് നല്‍കുമ്പോഴും അനുകൂല്യങ്ങളൊന്നും ലഭിക്കാതെ എച്ച്.ഐ.വി ബാധിതര്‍. ഒന്നരവര്‍ഷമായി സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതര്‍ക്ക് മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഇതുവരെ നടപടികളായില്ല. കേരള സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖേന നല്‍കി വന്നിരുന്ന ആനുകൂല്യങ്ങളാണ് മുടങ്ങിക്കിടക്കുന്നത്. എച്ച്.ഐ.വി ബാധിതര്‍ എ.ആര്‍.ടി കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുസരിച്ച് സര്‍ക്കാര്‍ എല്ലാ മാസവും ആവശ്യമായ മരുന്നുകളും എ.ആര്‍.ടി സെന്ററില്‍ നിന്നും മരുന്നു വാങ്ങി പോകുന്നതിനുള്ള യാത്രാക്കുലിയും പ്രതിമാസ പെന്‍ഷനുമായിരുന്നു 2012 മുതല്‍ നല്‍കി വന്നിരുന്നത്.
400 രൂപാ പെന്‍ഷനും 120 രുപാ യാത്രാക്കൂലി എന്നിവയായിരുന്നു വയനാട് ജില്ലയില്‍ നിന്നുള്ള രോഗികള്‍ക്ക് ലഭിച്ചുവന്നിരുന്നത്. 2015 മുതല്‍ പെന്‍ഷന്‍ തുക 1000 രൂപയാക്കി ഉയര്‍ത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും ഉയര്‍ത്തിയ തുക പോയിട്ട് നേരത്തെ ലഭിച്ചു കൊണ്ടിരുന്ന 400 രൂപാ പോലും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. എല്ലാ മാസവും മരുന്നു വാങ്ങാനായി എ.ആര്‍.ടി കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് വയനാട് ജില്ലയില്‍ നിന്നുള്ളവര്‍ പോകേണ്ടത്. ഇതിനുള്ള യാത്രാക്കൂലി പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ജില്ലയില്‍ മാത്രം ആദിവാസി വിഭാത്തില്‍ നിന്നുള്‍പ്പെടെ 250 ഓളം കുടുബങ്ങളാണ് നിലവില്‍ പേരു രജിസ്റ്റര്‍ ചെയ്തു മരുന്നുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയെ ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."