'പെന്‍ഷന്‍ സമൂഹത്തോടുള്ള അവഗണന അവസാനിപ്പിക്കണം'
കല്‍പ്പറ്റ: പെന്‍ഷന്‍കാര്‍ക്ക് യാതൊരു അനുകൂല്യവും അനുവദിക്കാതെ ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയെ കെ.എസ്.എസ്.പി.എ ജില്ലാകമ്മിറ്റി അപലപിച്ചു. കേരളത്തിലെ പെന്‍ഷന്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അനുഭാവനിലപാടിനെ തുടര്‍ന്ന് 8500 രൂപ മാസപെന്‍ഷന് അര്‍ഹരായവരാണ്. ഏകദേശം 25 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും പിരിയുന്ന തൂപ്പുകാര്‍, ഓഫിസ് അറ്റന്റര്‍മാര്‍, ഡ്രൈവര്‍മാര്‍, ഗുമസ്തന്മാര്‍ തുടങ്ങിയവര്‍ പലരും ഈ തുക പെന്‍ഷനായി കൈപ്പറ്റുന്നവരാണ്. ഇവരില്‍ പലരുടേയും കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഗൃഹനിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ ബാക്കി നില്‍ക്കുകയാണ്.
തൊഴിലാളി വര്‍ഗ സിദ്ധാന്തത്തിലടിയുറച്ച് വിശ്വസിക്കുന്നുവെന്ന് പറയുന്ന സര്‍ക്കാര്‍ ഗതികേടിലായ പെന്‍ഷന്‍കാരെ ദുരിതത്തിലാക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാപ്രസിഡന്റ് ടി.ഒ റെയ്മണ്‍ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി വിപിനചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.കെ കുഞ്ഞമ്മദ്, കുമാരമന്‍മാസ്റ്റര്‍, വേണുഗോപാല്‍ കീഴിശ്ശേരി, വി കുഞ്ഞിരാമന്‍, ആര്‍ച്ചിഡെല്‍, ടി.കെ ജേക്കബ്ബ്, സി ജോസഫ്, കെ.ഐ തോമസ് മാസ്റ്റര്‍, വി.സി കുര്യന്‍മാസ്റ്റര്‍, എം തോമസ്, എം.ജി ബേബി, എസ് രാധാകൃഷ്ണന്‍മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍, കെ.വി മാത്യു, വി രാധാകൃഷ്ണന്‍, സി.എ ഗോപി, വിജയമ്മ ടീച്ചര്‍, സുലോചന ഗോവിന്ദന്‍, ടി മൈമൂന, കല്യാണി രാഘവന്‍, ലില്ലിക്കുട്ടി ടീച്ചര്‍, കെ.എം ആലീസ് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."