ആശിക്കും ഭൂമി; വിജിലന്‍സ് അന്വേഷണം വേണം: ബി.ജെ.പി
കല്‍പ്പറ്റ: ആശിക്കും ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറഞ്ഞ വിലയ്ക്കു വാങ്ങികൂട്ടിയ ഭൂമികള്‍ വന്‍ വിലയ്ക്ക് ഗവണ്മെന്റിന് മറിച്ചുവിറ്റ് ഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും പങ്ക് വിജിലന്‍സ് അന്വേഷിക്കണം. 182 ഏക്കര്‍ ഭൂമി കുടുംബങ്ങള്‍ക്ക് നല്‍കിയതില്‍ തന്നെ വന്‍ ക്രമക്കേട് നടന്നിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് നല്കിയ ഭൂമി ഉപയോഗപ്രദവുമല്ല. മിച്ചഭൂമിക്ക് കേസുള്ള ഭൂമിപോലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിക്കഴിഞ്ഞു. അന്വേഷണത്തിന് വിമുഖത കാണിക്കുന്ന എല്‍.ഡി.എഫിനും അഴിമതി നടത്തിയ യു.ഡി.എഫിനും തട്ടിപ്പില്‍ തുല്യപങ്കാണുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു. ഇത്തരത്തില്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കൂട്ടുനിന്ന നേതാക്കള്‍ക്കെതിരേയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫിസുകളിലേക്കും ബി.ജെ.പി ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."