വിട വാങ്ങിയതു മലയോരത്തെ മികച്ച സംഘാടകന്‍
കുന്നുംകൈ: കഴിഞ്ഞ ദിവസം അന്തരിച്ച അമ്പലത്തറ മമ്മിച്ച എന്നപേരില്‍ അറിയപ്പെടുന്ന എം കെ മുഹമ്മദ് കുഞ്ഞിയുടെ വേര്‍പാടില്‍ നഷ്ടമായത് മികച്ച സംഘാടകനെ. എടത്തോടും മലയോര മേഖലയിലും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ നാലു പതിറ്റാണ്ടോളം നിറ സാന്നിധ്യമായിരുന്നു മുഹമ്മദ് കുഞ്ഞി ഹാജി.
ഈ മേഖലയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അഹോരാത്രം പ്രവര്‍ത്തിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. ദീര്‍ഘ നാള് എടത്തോട് മഹല്ല് ജമാഅത്ത് സെക്രട്ടറിയായും സേവന അനുഷ്ഠിച്ചിരുന്ന അദ്ദേഹം എടത്തോട് സ്കൂള്‍ ആരംഭിക്കുന്നതിനു പ്രയത്നിച്ച വ്യക്തികളില്‍ ഒരാളായിരുന്നു.
നിലവില്‍ ബളാല്‍ പഞ്ചായത്ത് മുസ്ലി ലീഗ് പ്രസിഡന്റായിരുന്നു. നിര്യാണത്തില്‍ ബളാല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എടത്തോട് ടൗണില്‍ സര്‍വകക്ഷി അനുശോചനം സംഘടിപ്പിച്ചു. ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി അധ്യക്ഷയായി. മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സാബു കാക്കനാട്ട്,കരുണാകരന് നായര്‍, കുഞ്ഞിക്കണന്‍ ബളാല്‍, സി കെ റഹ്മത്തുള്ള, ജാതിയില്‍ ഹസൈനാര്‍ , മുബാറക്ക് ഹസൈനാര്‍ ഹാജി, എം ഇബ്രാഹിം, കെ കെ കുഞ്ഞിമൊയ്തു ,രമ്യ, എ.സി.എ ലത്തീഫ്, സി.എച്ച് അമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."