സമരങ്ങള്‍ക്ക് ചൂടും ചൂരും കുറഞ്ഞെന്ന് വിമര്‍ശം
കാലിക്കടവ്: യു.ഡി.എഫ് ഭരണകാലത്ത് എ.ഐ.വൈ.എഫ് നടത്തിയ സമരങ്ങള്‍ക്കു ചൂടും ചൂരും കുറഞ്ഞു പോയെന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ജില്ലാ സെക്രട്ടറി വി സുരേഷ് ബാബുവാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
റിപ്പോര്‍ട്ടിന്‍ മേലുള്ള ഗ്രൂപ്പ് ചര്‍ച്ച ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. സമരങ്ങളിലെ ഊര്‍ജസ്വലത കുറഞ്ഞതു പ്രതിനിധികള്‍ സജീവചര്‍ച്ചയാക്കി. അഞ്ചുവര്‍ഷം മുന്‍പ് 'അഴിമതിക്കാരെ ചെരുപ്പുമാല' അണിയിക്കുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ ജില്ലയില്‍ എ.ഐ.വൈ.എഫ് നടത്തിയിരുന്നു.
എന്നാല്‍ സംസ്ഥാനതലത്തിലുള്ള പ്രതിഷേധങ്ങള്‍ പേരിനു നടക്കുന്നുണ്ട് എന്നല്ലാതെ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ശ്രദ്ധിക്കപ്പെടുന്ന ഒരു സമരം പോലും സമീപകാലത്ത് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.
ഇതു വലിയ ദൗര്‍ബല്യമായി കണക്കാക്കണമെന്നും ആവശ്യമുയര്‍ന്നു. ബേഡകം പോലുള്ള സ്ഥലങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട പരമാര്‍ശങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പൊതുചര്‍ച്ചയും മറുപടിയും ഇന്നു നടക്കും.
അതേസമയം നിലവിലുള്ള ജില്ലാ സെക്രട്ടറി വി സുരേഷ് ബാബു ചുമതല ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു. അങ്ങനെയെങ്കില്‍ ബിജു ഉണ്ണിത്താനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."