സംസ്ഥാനത്തെ കൃഷിഭവനുകള്‍ പുനസംഘടിപ്പിക്കും: സുനില്‍കുമാര്‍
വാടാനപ്പള്ളി: സംസ്ഥാനത്തെ കൃഷിഭവനുകള്‍ പുനസംഘടിപ്പിക്കുമെന്നും, കൃഷി ഭവനുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ക്ക് അര്‍ഹതപെട്ട കാര്‍ഷിക ലോണുകള്‍ ലഭിക്കുന്നില്ലെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷികലോണുകള്‍ അര്‍ഹതപെട്ട കര്‍ഷകര്‍ക്ക് നല്‍കാതെ നാലുശതമാനം പലിശനിരക്കില്‍ വന്‍കിട മുതളാളിമാര്‍ക്കും, മൈക്രോ ഫിനാന്‍സിസ് കമ്പികള്‍ക്കും സ്വര്‍ണ പണയം വഴിയും, ലോണായും നല്‍കുകയും അവര്‍ അത് ഭീമമായ പലിശക്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്നതായും, ഇങ്ങനെ കേരളത്തിലെ കര്‍ഷകനു ലഭിക്കേണ്ട കാര്‍ഷിക വായ്പ്പകള്‍ അര്‍ഹതപെട്ട കര്‍ഷകര്‍ക്ക് നല്‍കാതെ ന്യൂജനറേഷന്‍ ബാങ്കുകള്‍ പോലും കര്‍ഷകരെ പറ്റിക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ഏങ്ങണ്ടിയൂര്‍ കര്‍ഷക സര്‍വിസ് സഹകരണ ബാങ്കിന്റെ ചാവക്കാട് താലൂക്ക് തല ഓണം ബക്രീദ് ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ജൈവ പച്ചക്കറി കൃഷി വ്യാപകമാവുമെന്നും കേരളത്തിലെ ആവശ്യം അനുസരിച്ചാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പച്ചക്കറിയുടെ വില വര്‍ധിപ്പിക്കുന്നതെന്നും ഇത് ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജൈവ കൃഷി വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചടങ്ങില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു.
കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ജുള അരുണന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി.കെ സതീഷ് കുമാര്‍, കെ.എ വിശ്വംഭരന്‍, കെ.കെ വാസു, ബീന ശശാങ്കന്‍, പി.എം അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."