വടക്കാഞ്ചേരിയില്‍ ഓണം ബക്രീദ് ചന്തകള്‍ക്ക് തുടക്കം
വടക്കാഞ്ചേരി: വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുടെ ഓണം ബക്രീദ് ചന്തകള്‍ക്ക് വടക്കാഞ്ചേരിയില്‍ തുടക്കമായി. സപ്ലൈക്കോയുടെ ചന്ത അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍, ജിജോ കുരിയന്‍, എം.ആര്‍ സോമനാരായണന്‍, വി.സി ജോസഫ്, ഉമ്മര്‍ ചെറുവായില്‍, ജോണി ചിറ്റിലപ്പിള്ളി, രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സപ്ലൈക്കോ ഡിപ്പോ മാനേജര്‍ കെ.ജോസി ജോസഫ് സ്വാഗതവും, ടി.അയ്യപ്പദാസ് നന്ദിയും പറഞ്ഞു. ഇത്തവണ പാലസ് റോഡിലെ ആര്യാസ് ടവറിലാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. പഞ്ചസാര 22, പരിപ്പ് 65, പയര്‍ 45, കടല 43, ഉഴുന്ന് 66, ചെറുപയര്‍ 74, മുളക് 75, മല്ലി 92, കുറുവ അരി 25, പച്ചരി 24, ലിറ്റര്‍ വെളിച്ചെണ്ണ 90, അര ലിറ്റര്‍ 46 എന്നിങ്ങനെയാണ് വില നിലവാരം.
കണ്‍സ്യൂമര്‍ ഫെഡിന്റേയും, ഹോര്‍ട്ടി കോര്‍പ്പിന്റേയും സഹകരണത്തോടെ വടക്കാഞ്ചേരി സര്‍വിസ് സഹകരണ ബാങ്ക് നടത്തുന്ന താലൂക്ക് തല ഓണചന്ത ഓട്ടുപാറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ചു. പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്തു. സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്റ് എന്‍.ടി ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, എന്‍.കെ പ്രമോദ് കുമാര്‍, ലൈല നസീര്‍, കൗണ്‍സിലര്‍മാരായ പ്രസീത സുകുമാരന്‍, ലിസി പ്രസാദ്, സ്വപ്ന ശശി, എ.എസ് സുരേന്ദ്രന്‍ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ് അബ്ദുള്‍ റസാഖ് സ്വാഗതവും, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.പി മദനന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."