എക്‌സിബിഷന്‍ സമാപിച്ചു
തൃശൂര്‍: പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ത്രിദിന ഫോട്ടോഗ്രാഫി വീഡിയോഗ്രഫി എക്‌സിബിഷന്‍ സമാപിച്ചു. പത്മശ്രീ സി.കെ മേനോന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ വാര്‍ത്താചിത്രങ്ങളും ന്യൂസ് ക്യമറാമാന്‍മാരുടെ വാര്‍ത്താദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് 4ജി ദി ഫോര്‍ത്ത് ജെന്‍ഡര്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ യോഗത്തില്‍ അധ്യക്ഷനായി. കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ജോയ്.എം.മണ്ണൂര്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് വളപ്പില, പ്രദര്‍ശന കമ്മിറ്റി കണ്‍വീനര്‍മാരായ പി.പി സലീം, ജീമോന്‍.കെ.പോള്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രസ് ക്ലബ്ബിന്റെ ഉപഹാരം ചടങ്ങില്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."