HOME
DETAILS
MAL
ഇരുള് വീണ ജീവിതങ്ങള്‍ക്ക് വെളിച്ചമായി സ്നേഹയാത്ര
backup
September 06 2016 | 01:09 AM
പാലക്കാട്: അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയുടെ പ്രകാശം പരത്തി എം. എ പ്ലൈ ഫൗണ്ടേഷന് സ്നേഹയാത്ര.
നോവിന്റെ തുരുത്തില് തനിച്ചായവരുടെ വേദനയൊപ്പാന്‍ അവരുടെ ഗൃഹങ്ങളില്‍ നേരിട്ടെത്തി ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ നല്കിയ ഓണസമ്മാനം മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി.
പുതുവസ്ത്രങ്ങളും, പലവ്യഞ്ജന കിറ്റും, വീട്ടുപകരണങ്ങളും, വാട്ടര്‍ കുഷ്യന്, ടോയ്ലറ്റ് ചെയര്‍, ബള്‍ബ്, അരി തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ ഓണസമ്മാനമായി യാത്രാസംഘം തളര്‍ന്നു കിടക്കുന്നവരുടെ വീടുകളില്‍ എത്തിച്ചു.
സ്നേഹയാത്ര ടൗണ്‍ നോര്‍ത്ത് സി.ഐ സണ്ണിചാക്കോ ഫ്ളാഗ് ഓഫ് ചെയ്തു, മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ ജാഫര്‍ തയ്യില്‍, ഫൗണ്ടേഷന് ഡയറക്ടര്‍ന്മാരായ നിഖില്‍ കൊടിയത്തൂര്‍, എ.നസീര്‍, എസ്. ശ്രീനിവാസന്, മണികണ്ഠന് നായര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."