ജില്ലയില്‍ തെരുവുനായശല്യം രൂക്ഷം നടപടിയില്ലാതെ ജില്ലാഭരണകുടം
ഒലവക്കോട്: ശ്വാന സൗഹൃദജില്ലയായി പ്രഖ്യാപിച്ചിട്ടും നഗര-ഗ്രാമഭേദമെന്യേ തെരുവ് നായശല്യം രൂക്ഷമാവുന്നു. ആറുമാസത്തിനിടെ കന്നുകാലികളും നായ്ക്കളും മൂലം നഗരത്തില്‍ ആറുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. നായ കുറുകെ ചാടി കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തില്‍ കുഞ്ഞ് മരിച്ചിരുന്നു. കഴിഞ്ഞമാസം തിരുനെല്ലായ- മെഴ്‌സി കോളജ് റോഡില്‍ നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറും ആറ് സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. വള്ളിക്കോട് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇപ്പോഴും തൃശൂരില്‍ ചികിത്സയിലാണ്.
രാത്രിയില്‍ ഹോട്ടലുകളില്‍ നിന്നും മറ്റും വ്യാപകമായി മാലിന്യം തുറസായ സ്ഥലങ്ങളില്‍ തള്ളുന്നത് ഭക്ഷിക്കാനെത്തുന്ന തെരുവ് നായകള്‍ അവിടെ തമ്പടിക്കുന്നു. കോങ്ങാട,് പെരിങ്ങോട്, അഴിയന്നൂര്‍ ഭാഗത്ത് പേപ്പട്ടിയുടെ കടിയേറ്റ് ഒന്‍പതു പേര്‍ക്ക് പരിക്ക്. പെട്ടെന്നു ചാടി വീണ് ആക്രമിക്കുന്ന പേപ്പട്ടി പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്. വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയിക്കുന്നു. പേ ഇളകിയ പട്ടിയുടെ കടിയേറ്റ് മറ്റു നായ്ക്കളും പേ ബാധ ഭീഷണിയിലാണെന്നതും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ച തെരുവുനായ പാറശേരി വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ പ്രസവിച്ചതു വാര്‍ത്തയായിരുന്നു.
2012ലെ സെന്‍സസ് പ്രകാരം 1283 തെരുവുനായക്കളാണ് നഗരത്തിലുള്ളതെങ്കിലും ഇപ്പോള്‍ ഇത് 3000ലധികമായി ഉയര്‍ന്നിട്ടുണ്ട്. ഒരു നായയെ പ്രജനന നിയന്ത്രണം ചെയ്യണമെങ്കില്‍ 1200 രൂപയോളം ചിലവുണ്ട്. പട്ടികളെ പിടികൂടുന്നവര്‍ക്കുള്ള തുക ഡോക്ടറുടെ സേവനം മൂന്നു ദിവസത്തെ നിരീക്ഷണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെങ്കിലും ഈ തുക എങ്ങുമെത്താത്ത സ്ഥിതിയാണ് വന്ധ്യകരണം പദ്ധതിയെ താളം തെറ്റിക്കുന്നത്.
2012ലെ ലൈവ് സ്‌റ്റോക്ക് സെന്‍സസ് പ്രകാരം 70,000 തെരുവുനായക്കള്‍ ഉണ്ടായിരുന്ന ജില്ലയില്‍ ഇപ്പള്‍ 1,00,000 കവിഞ്ഞിരിക്കുകയാണ്.
വളര്‍ത്തു നായക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും വന്ധ്യകരണം പദ്ധതിയും എല്ലാം നികത്തി ശ്വാന സൗഹൃദ ജില്ലയായി പ്രഖ്യാപിച്ചിട്ടും നഗരനിരത്തുകളിലും ജില്ലയിലെ ഗ്രാമീണ മേഖലകളിലും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും രാപകലന്യേ അലഞ്ഞു തിരിയുന്ന തെരുവുനായ ശല്യത്തിന് അറുതിവരുന്നില്ല. എന്നാല്‍ സമീപ പഞ്ചായത്തുകളില്‍ തെരുവുനായ ശല്യം നിയന്ത്രണത്തിനായുള്ള വന്ധ്യകരണം പദ്ധതി സമ്പൂര്‍ണ വിജയത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."