നെല്‍കൃഷിയില്‍ പൊന്നു വിതച്ച് വിദ്യാര്‍ഥികള്‍
പട്ടാമ്പി: പുതുതലമുറക്ക് അന്യമായി കൊണ്ടിരിക്കുന്ന കൃഷിഭൂമിയില്‍ ഇറങ്ങി ന്യൂജനറേഷന്‍ വിദ്യാര്‍ഥികള്‍ നെന്മണി പൊന്‍മണി നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി വിത്തുവിതക്കല്‍ നടത്തി. നാഗലശ്ശേരി ഹൈസ്‌കൂളും വാവനൂര്‍ പാടശേഖരസമിതിയും ചേര്‍ന്നാണ് വേറിട്ട സംരംഭത്തിന് തുടക്കം കുറിച്ചത്.
കരുവീട്ടില്‍ പത്മനാഭന്‍ നായര്‍, തട്ടാരകുന്നത്ത് വാസു, മെലേപുരക്കല്‍ ശങ്കരന്‍ എന്നിവര്‍ക്ക് കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ നിര്‍ദേശം നല്‍കി. ഇതിനായി കൃഷിയിടം 25 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത് പാടശേഖരകമ്മിറ്റി സെക്രട്ടറി മണ്ണില്‍ സുരേഷ് ബാബുവാണ്. വിദ്യാലയത്തിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടി കര്‍ഷക വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. ഇതിനായി 20 കുട്ടികളടങ്ങുന്ന സംഘങ്ങളാണ് നേതൃത്വം നല്‍കുന്നത്.
ഉമ നെല്‍ വിത്താണ് കൃഷി ചെയ്യുന്നത്. വിദ്യാലയ മുറ്റത്ത് കഴിഞ്ഞ വര്‍ഷം നടത്തിയ ജൈവ പച്ചക്കറി കൃഷി നൂറ് ശതമാനം വിളവെടുപ്പ് വാര്‍ത്ത സുപ്രഭാതം നേരത്തെ നല്‍കിയിരുന്നു.
പ്രധാനധ്യാപകന്‍ പി രാധാകൃഷ്ണന്‍, അധ്യാപകരായ വേണു, താജ് ,ബഷീര്‍ അലി, പാടശേഖര സമിതി അംഗങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."