വിവിധ സ്ഥലങ്ങളില്‍ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
പാലക്കാട്: ദേശീയ അധ്യാപക ദിനമായ ഇന്നലെ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ദിനാചരണം നടത്തി. ജില്ലാ റവന്യൂ ജില്ലാ അധ്യാപക ദിനാഘോഷം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കെ.ബിനുമോള്‍ അധ്യക്ഷയായി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ എം.പി. ഗോവിന്ദരാജ്, പി.ചന്ദ്രഹാസന്‍, ജോസ് മാത്യൂ , ആനന്ദന്‍ എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
മണ്ണാര്‍ക്കാട്: അധ്യാപകരെ ആദരിച്ച് എം.എസ്.എഫ് ഗുരു വന്ദനം പരിപാടി മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ നടത്തി. എ.കെ ലബീബ് അധ്യക്ഷനായി. ഹംസ കെ.യു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഉസ്മാന്‍ വേങ്ങശ്ശേരി, പ്രൊഫ. ജോസഫ് എന്നിവരെ ആദരിച്ചു.
പടിഞ്ഞാറങ്ങാടി: കൂടല്ലൂര്‍ അല്‍ ഹിലാല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ അധ്യാപക ദിനാചരണം നടന്നു. ക്വിസ് മത്സരം, സമ്മാന ദാനം നടന്നു. പ്രിന്‍സിപ്പല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യാപകര്‍ക്കുണ്ടാകേണ്ട സവിശേഷണങ്ങളെ ക്കുറിച്ച് ക്ലാസെടുത്തു.
കൂറ്റനാട്: ഇട്ടോണം എ.എല്‍.പി സ്‌കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു. സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്തു. മുന്‍ അധ്യാപകര്‍ ജീവിത ശൈലി എന്ന വിഷയത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസെടുത്തു. സ്‌കൂള്‍പ്രധാന അധ്യാപിക കല ടീച്ചര്‍ സ്വാഗതം പറഞ്ഞു. എ.പി.വേണുഗോപാല്‍ അധ്യക്ഷനായി. മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കൊല്ലങ്കോട്: വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച മത്സരങ്ങളുടെ ഉദ്ഘാടനം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എ. ഹാറൂണ്‍ ഉദ്ഘാടനം ചെയ്തു. ഭുവനദാസന്‍ അധ്യക്ഷനായി.
കൊപ്പം: വിളയൂര്‍ കുപ്പൂത്ത് യൂനിയന്‍ എ.എല്‍.പി.സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ വി.അഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുന്‍ അധ്യാപിക സി. പത്മാവതി ടീച്ചറെ ആദരിച്ചു. ഹെഡ് മാസ്റ്റര്‍ സി.മോഹനദാസന്‍ അധ്യക്ഷനായി. കെ.പി.അനില്‍ കുമാര്‍ സ്വാഗതവും പി. ഉഷാദേവി നന്ദിയും പറഞ്ഞു. സി. പത്മാവതി മറുപടി പ്രസംഗം നടത്തി.
കൊപ്പം: 63 വര്‍ഷം മുമ്പ് പ്രധാനാധ്യാപകനായിരുന്ന പി. മുഹമ്മദ് മാസ്റ്ററെ പുലാശ്ശേരി എ.എം.എല്‍.എ സ്‌കൂളിലെ അധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാര്‍ഥികളും ആദരിച്ചു. കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത ഉദ്ഘാടനം ചെയ്തു.
അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ ഗുരുവന്ദനം സംഘടിപ്പിച്ചു. പൂര്‍വ്വകാല അധ്യാപിക മോഹനകുമാരി ടീച്ചറെ ആദരിച്ചു. കെ ഹരിദാസന്‍ അധ്യക്ഷനായി. പ്രധാന അധ്യാപിക എന്‍ തങ്ക ടീച്ചര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ഒ.ബിന്ദു നന്ദിയും പറഞ്ഞു.
നെല്ലായ: ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജ് യൂനിയന്റെ ആഭിമുഖ്യത്തില്‍ 'ഗുരു വന്ദനം' നടന്നു. ദേവികുമാര്‍, ബിജി മാത്യു, ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.
അലനല്ലൂര്‍: തെയ്യോട്ടുച്ചിറ കെ.എം.ഐ.സി അറബിക് കോളജ് വിദ്യാര്‍ഥി സംഘടന ഇസ്സക്ക് കീഴില്‍ അധ്യാപക ദിനം ആചരിച്ചു.
റാഷിദ് എ.കെ സ്വാഗതവും മുഖ്താര്‍ എ.പി ഉദ്ഘാടനവും പ്രിന്‍സിപ്പല്‍ സി.എച്ച് അബ്ദുറഹിമാന്‍ വഹബി മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു.
പാലക്കാട്: കൊടുന്തിരപ്പുള്ളി പുളിയപറമ്പ് എലഗന്റ് കോളജില്‍ അധ്യാപക ദിനം ആചരിച്ചു. വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. സി.എ ഹൈദ്രോസ്, മഞ്ചേശ്വരം ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, കോട്ടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സിദ്ദീഖ് മാസ്റ്റര്‍ എന്നിവരുള്‍പ്പെടെ 110 ഓളം അധ്യാപകരെ ആദരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സി.എ ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."