ആഭ്യന്തര ഹജ്ജ് കമ്പനികളുടെ എണ്ണത്തില്‍ വന്‍ കുറവ്
മക്ക: സഊദിക്കകത്തുള്ള ആഭ്യന്തര ഹാജിമാര്‍ക്കുള്ള സര്‍വീസുകള്‍ ലഭ്യമാക്കുന്ന ഹജ്ജ് കമ്പനികളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 17 ശതമാനത്തിന്റെ കുറവ് വന്നതായി വെളിപ്പെടുത്തല്‍. ആഭ്യന്തര ഹജ്ജ് കമ്മിറ്റികളുടെ കോ-ഓഡിനേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ എന്‍ജിനീയര്‍ ജമാല്‍ ശഖ്ദാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതില്‍ ഭൂരിഭാഗവും അടച്ചു പൂട്ടിയതെന്നും ബാക്കിയുള്ളവ മറ്റു പല കാരണങ്ങളാലുമാണ് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കോ-ഓഡിനേഷന്‍ ആരംഭിച്ച സമയത്ത് 240 ഹജ്ജ് കമ്പനികള്‍ ഉണ്ടായിരുന്ന സ്ഥാനത് ഇപ്പോള്‍ അത് കഴിഞ്ഞ വര്‍ഷം 207 എണ്ണമായും ഈ വര്‍ഷം അത് 199 കമ്പനികളുമായും കുറഞ്ഞുവെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ഹജ്ജ് മന്ത്രാലയം ആരംഭിച്ച ഇ-ട്രാക്കിങ് പദ്ധതി ആരംഭിച്ചത് രാജ്യത്തെ ഹജ്ജ് കമ്പനികളെ പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ ലൈസന്‍സിനായുള്ള നടപടി ക്രമങ്ങള്‍ കര്‍ശനമാക്കിയതും വൈദ്യുതി, വെള്ളം എന്നിവയുടെ കാര്യത്തില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളുമാണ് ഹജ്ജ് കമ്പനികളെ പ്രതിസന്ധിയിലാക്കിയ മറ്റു പല പ്രധാനഘടകങ്ങളുമെന്നു അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."