രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ആദായ നികുതി വകുപ്പ്
തിരുവനന്തപുരം: മുന്‍ മന്ത്രിമാരടക്കമുള്ള രാഷ്ട്രീയപ്രമുഖരുടെ സ്വത്ത് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദത്തിന്റെ ഭാഗമായി വിജിലന്‍സ് രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരങ്ങള്‍ നല്കാന് ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്കിയ കത്തിനാണ് ആദായനികുതി വകുപ്പ് മറുപടി നല്‍കിയത്. ഏതെങ്കിലും വ്യക്തിയുടെ സ്വത്ത് വിവരങ്ങള്‍ നല്‍കാം. എന്നാല്‍, ആ വ്യക്തിയുടെ പേരില്‍ കേസുണ്ടാവുകയും അതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം. എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ നല്കിയ കത്തില്‍ വ്യക്തികളുടെ പേരില്ലെന്നതിനാല്‍ വിവരങ്ങള്‍ നല്‍കാനാവില്ല. നടപടിക്രമങ്ങള്‍ പാലിച്ച് കത്തയച്ചാല്‍ വിവരങ്ങള്‍ കൈമാറാമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."