സഊദിയിലെ റെഡ് സീ വിമാനത്താവളം അന്താരാഷ്ട്ര സർവിസിനൊരുങ്ങി
റിയാദ്:സഊദി പടിഞ്ഞാറൻ പ്രവിശ്യയിലെ ചെങ്കടൽ തീരത്തെ റെഡ് സീ വിമാനത്താവളം അന്താരാഷ്ട്ര സർവിസിനൊരുങ്ങി. ഏപ്രിൽ 18നാണ് പുതിയ അന്താരാഷ്ട്ര വ്യോമപാതയുടെ ഉദ്ഘാടനമെന്നും അന്ന് ദുബൈയിൽ നിന്നെത്തുന്ന വിമാനത്തെ സ്വീകരിക്കുമെന്നും റെഡ് സീ ഇൻറർനാഷനൽ അധികൃതർ അറിയിച്ചു.
ഇതിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. എമിറേറ്റ്സ് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയുടെ വിമാനമാണ് ആദ്യ അന്താരാഷ്ട്ര സർവിസിന് തുടക്കം കുറിച്ച് റെഡ് സീ വിമാനത്താവളത്തിലിറങ്ങുക.
ആഭ്യന്തര വിമാനങ്ങൾ നിലവിൽ റെഡ് സീയിലേക്കും തിരിച്ചും സർവിസ് നടത്തുന്നുണ്ട്. ഏതാനും മാസ ങ്ങൾക്കുമുമ്പ് സഊദിയിലെ വിവിധ വിമാനത്താവളങ്ങളുമായി സർവിസുകൾ ആരംഭിച്ചിരുന്നു. ഫ്ലൈ ദു ബൈ ആഴ്ചയിൽ രണ്ട് സർവിസാണ് നടത്തുന്നത്. വ്യാഴം, ഞായർ ദിവസങ്ങളിലാണത്. 2023 സെപ്റ്റം ബർ മുതലാണ് റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് റെഡ് സീയിലേക്ക് സഊദി എയർലൈൻസ് സർവിസ് ന ടത്തുന്നത്. ആദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനം റെഡ് സീയിലേക്ക് വരാനൊരുങ്ങുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."