HOME
DETAILS

ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതി പെരുപ്പിച്ച് കാട്ടരുത്: വി.കെ സിങ്

  
backup
September 06 2016 | 09:09 AM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള അവസ്ഥ പെരുപ്പിച്ചുകാട്ടി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് പറഞ്ഞു. ദോഹ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രഫഷണല്‍ നെറ്റ്‌വര്‍ക്ക് സംയുക്തമായി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഊദി അറേബ്യയിലെ ഇന്ത്യക്കാരുടെ പ്രശ്‌നത്തില്‍ അവിടത്തെ സര്‍ക്കാര്‍ വളരെ സഹായകമായ നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നു മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പണം നല്‍കി സഹായിക്കുകയെന്നത് പ്രായോഗികമല്ല. ഇത്തരക്കാരെ പുനരധിവസിപ്പിക്കാനായി നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ, മുദ്രയോജന തുടങ്ങിയ പദ്ധതികള്‍ പുനരധിവാസത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ അധ്യക്ഷത വഹിച്ചു. ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ദിവാകര്‍ പൂജാരി, ഐ.ബി.പി.എന്‍ പ്രസിഡണ്ട് കെ എം വര്‍ഗീസ്, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ്് സന്തോഷ് നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. എംബസിയുടെ ഉപഹാരം അംബാസഡര്‍ കേന്ദ്രമന്ത്രിക്ക് കൈമാറി. ദോഹ ബാങ്ക് സി.ഇ.ഒ ഡോ.സീതാരാമന്‍ പങ്കെടുത്തു. ഇന്നലെ രാവിലെയെത്തിയ വി.കെ സിങ് ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷിസഹകരണം വിലയിരുത്തിയ ഇരുവരും ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണചടങ്ങിലും അദ്ദേഹം പങ്കെടുത്തു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ കുവൈത്തിലേക്ക് തിരിച്ചു.ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായാണ് വി.കെ.സിങ് തിങ്കളാഴ്ച പുലര്‍ച്ചെ ഖത്തറിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  12 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  12 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  12 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  12 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  12 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  12 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  12 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  12 days ago