ഭരണപരിഷ്കാര കമ്മീഷനോട് അവഹേളനം; അതൃപ്തി അറിയിച്ച് വിഎസിന്റെ കത്ത്
തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മിഷനെ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്. ഭരണ പരിഷ്കാര കമ്മിഷന് രൂപവത്കരിച്ചിട്ടും തുടര്നടപടികളുണ്ടാവാത്തതില് അതൃപ്തി അറിയിച്ചുകൊണ്ടാണ് വി.എസ് ചീഫ്് സെക്രട്ടറി എസ്.എം വിജയാനന്ദിന് കത്ത് നല്‍കിയത്.
സെക്രട്ടറിയേറ്റിലോ അനക്സിലോ ഓഫിസ് അനുവദിക്കണമെന്നും കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും അനുവദിക്കാത്തതാണ് വി.എസിന്റെ അതൃപ്തിയുണ്ടാക്കിയത്.
ഓഫിസിന്റേയും വസതിയുടേയും കാര്യത്തില്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇപ്പോഴത്തെ തീരുമാനം ഘടകവിരുദ്ധമാണെന്നും ഓഫിസ് കാര്യങ്ങളിലടക്കം ആശയവിനിമയം നടക്കുന്നില്ലെന്നും വി.എസ് കത്തില്‍ പറയുന്നു.
കമ്മിഷന്റെ ഓഫിസായി ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് ഐ.എം.ജിയിലാണ്. സര്‍ക്കാര്‍ തന്നെയും കമ്മിഷനേയും അവഹേളിക്കുകയാണെന്നാണ് കത്തിലെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."